ഐസിസി മുന്‍ അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന്‍ അമ്പയറുമായ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ ലാഹോറില്‍ വെച്ചാണ് മരണം. റൗഫിന്റെ സഹോദരന്‍ താഹിറാണ് മരണ വിവരം അറിയിച്ചത്. അലീം ദാറിനൊപ്പം പാകിസ്താനില്‍ നിന്നുള്ള പ്രധാന അമ്പയറായിരുന്നു റൗഫ് 2016ല്‍ അഴിമതിയുടെ പേരില്‍ റൗഫിനെ ബിസിസിഐ 5 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അമ്പയറിങ് ഉപേക്ഷിച്ചതിന് ശേഷം പാകിസ്ഥാനില്‍ വസ്ത്രം വിറ്റ് ജീവിക്കുന്ന ആസാദ് റൗഫിന്റെ ജീവിതവും വാര്‍ത്തയായിരുന്നു. ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റൗഫിന്…

Read More