നഗരത്തിൽ നിന്നുള്ള ദമ്പതികളെയും മകനെയും യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ദാവനഗരെ: ദാവൻഗരെ ജില്ലയിലെ ഹലേക്കൽ ഗ്രാമത്തിൽ നിന്നുള്ള പ്രവാസി ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേരെ യുഎസിലെ മേരിലാൻഡിലുള്ള ടൗസൺ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബാൾട്ടിമോർ പോലീസ് ശനിയാഴ്ച അറിയിച്ചു.

പോലീസ് പറയുന്നതനുസരിച്ച്, ഇരട്ടക്കൊലപാതകവും ആത്മഹത്യയും സംശയിക്കുന്നുണ്ടെങ്കിലും, യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), അവരുടെ ആറുവയസ്സുള്ള മകൻ യാഷ് എന്നിവരുടെ മരണത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

യോഗേഷ് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഭാര്യയെയും കുഞ്ഞിനെയും കൊല ചെയ്തതായാണ് സംശയിക്കുന്നത്. “ഓരോരുത്തർക്കും പ്രത്യക്ഷത്തിൽ വെടിയേറ്റ മുറിവ് ഉള്ളതായും റിപ്പോർട്ടുകൾ ഉണ്ട് എന്നും ബാൾട്ടിമോർ കൗണ്ടി പോലീസ് വക്താവ് ആന്റണി ഷെൽട്ടനെ ഉദ്ധരിച്ച് ബാൾട്ടിമോർ സൺ റിപ്പോർട്ട് ചെയ്തു

  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ

യോഗേഷും പ്രതിഭയും 9 വർഷം മുമ്പാണ് വിവാഹിതരായത്. പിന്നീട് അമേരിക്കയിലേക്ക് പോയി. യോഗേഷും ഭാര്യ പ്രതിഭയും അമേരിക്കയിൽ എഞ്ചിനീയർമാരായി ജോലി ചെയ്യുകയായിരുന്നു, അവർക്ക് അമേരിക്കയിൽ സ്വന്തമായി വീടും ഉണ്ടായിരുന്നു.

എന്നാൽ രണ്ട് ദിവസം മുമ്പ് ദമ്പതികളെ ചെറിയ കുട്ടിയോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ കാരണം ദുരൂഹമാണ്. മേരിലാൻഡിലെ ബാൾട്ടിമോറിലാണ് അപകടമുണ്ടായത്, ബാൾട്ടിമോർ നഗരത്തിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ലോക്കൽ പോലീസ് സ്ഥിരീകരിച്ചു.

  ഇസ്രായേൽ - ഇറാൻ സംഘർഷം: കർണാടകയിലെ കാർഷിക വിപണിയിൽ കനത്ത തിരിച്ചടി; ഉള്ളി വില കുത്തനെ ഇടിഞ്ഞു

എന്നാൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ദമ്പതികൾ വീടിനു പുറത്തുവരാത്തതു ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. യോഗേഷ് മൂന്ന് ദിവസമായി ഓഫീസിൽ വരാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

മൂന്ന് പേരുടെയും മരണത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല, ഇത് ദുരൂഹതയ്ക്ക് കാരണമായത്. മരിച്ച യോഗേഷ് ദാവംഗരെ ജില്ലയിലെ ജഗലുരു താലൂക്കിലെ ഹല്ലേക്കല്ലു ഗ്രാമത്തിൽ നിന്നുള്ളയാളാണ്, ഭാര്യ പ്രതിഭ ബംഗളൂരു സ്വദേശിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us