ബെംഗളൂരു: കർണാടകയിലെ പ്രശസ്തമായ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം (Bandipur Tiger Reserve) സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് വനംവകുപ്പിന്റെ ഇരുട്ടടി. സഫാരി, ക്യാമറ ഉപയോഗം, സ്വകാര്യ വാഹന പ്രവേശം തുടങ്ങി വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ വൻതോതിൽ വർധിപ്പിച്ചു. പരിഷ്കരിച്ച പുതിയ നിരക്കുകൾ 2026 സെപ്റ്റംബർ 1 മുതൽ നിലവിൽ വരും.
2023 ഏപ്രിൽ 9-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ദിപ്പൂർ സന്ദർശിക്കുകയും രണ്ട് മണിക്കൂറോളം നീണ്ട 20 കിലോമീറ്റർ സഫാരി നടത്തുകയും ചെയ്തത്. മോദിയുടെ സന്ദർശനത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ ബന്ദിപ്പൂരിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരുന്നു. എന്നാൽ നിലവിലെ പെട്ടെന്നുള്ള നിരക്കുവർധന സാധാരണക്കാരും ഇടത്തരക്കാരുമായ സഞ്ചാരികൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കും. പ്രകൃതി ഗൈഡ് ഫീസ് ഉൾപ്പെടെയാണ് പുതുക്കിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
ബന്ദിപ്പൂർ സഫാരി: പുതിയ വില എത്രയാണ്?
വനംവകുപ്പിന്റെ ബസ്, ജീപ്പ് സഫാരി നിരക്കുകളിൽ വലിയ വർധനവാണ് വരുത്തിയിട്ടുള്ളത്:
-
ബസ് സഫാരി (മുതിർന്നവർ): 650 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തി.
-
ബസ് സഫാരി (കുട്ടികൾ – 12 വയസ്സിന് താഴെ): 350 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിച്ചു.
-
ജീപ്പ് സഫാരി (മുതിർന്നവർ): 750 രൂപയിൽ നിന്ന് 1,500 രൂപയായി കൂട്ടി.
-
ജീപ്പ് സഫാരി (കുട്ടികൾ): പുതിയ നിരക്ക് 750 രൂപ.
ക്യാമറ ഉപയോഗത്തിനുള്ള പുതിയ നിയമങ്ങൾ
ഉയർന്ന ശേഷിയുള്ള ക്യാമറ ലെൻസുകൾ ഉപയോഗിക്കുന്ന വന്യജീവി ഛായാഗ്രാഹകർക്ക് പുതിയ ചാർജുകൾ ബാധകമാണ്:
-
200 mm വരെ ലെൻസുള്ള ക്യാമറകൾ: പ്രത്യേക ഫീസ് ഇല്ല.
-
200 mm-ന് മുകളിൽ ലെൻസുള്ള ക്യാമറകൾ: 1,500 രൂപ + 18% GST നൽകണം.
സ്വകാര്യ വാഹന പ്രവേശന ഫീസ് വർദ്ധിപ്പിച്ചു
വനമേഖലയിലേക്കും അനുവദനീയമായ പ്രത്യേക ഭാഗങ്ങളിലേക്കും പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ നിരക്കുകൾ താഴെ പറയുന്ന രീതിയിൽ പരിഷ്കരിച്ചു:
-
കാർ: 100 രൂപ + 18% GST
-
ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (LCV): 200 രൂപ + 18% GST
-
ബസ്: 300 രൂപ + 18% GST
അനുവദനീയ മേഖലകളിൽ സ്വന്തം വാഹനങ്ങളിലോ ബോട്ടുകളിലോ പ്രവേശിക്കുന്നവർക്കുള്ള തുക:
-
മുതിർന്നവർക്ക് പ്രവേശന ഫീസ്: 600 രൂപ
-
കുട്ടികൾക്ക് പ്രവേശന ഫീസ്: 300 രൂപ
-
സ്വകാര്യ ജീപ്പ് പ്രവേശനം: 2,500 രൂപ
-
ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (LCV): 3,500 രൂപ
-
ബോട്ട് സർവീസ് പ്രവേശനം: 3,500 രൂപ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
