ഏപ്രിലിൽ മൂന്നാം ആഴ്ചയിൽ നഗരത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6500 കടന്നേക്കാം! മുന്നറിയിപ്പ്.

ബെംഗളൂരു: ഏപ്രിൽ മൂന്നാം ആഴ്ചയോടെ നഗരത്തിൽ 6500-ഓളം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് കോവിഡ് സാങ്കേതിക സമിതിയുടെ മുന്നറിപ്പ്.

കോവിഡ് സാങ്കേതിക സമിതിയിലെ ആരോഗ്യവിദഗ്ധ ഡോ. ഗിരിധര ആർ. ബാബുവാണ് 20-നുശേഷം പ്രതിദിന രോഗികളുടെ എണ്ണം 6500-ന് മുകളിലായേക്കാമെന്ന മുന്നറിപ്പ് നൽകിയത്.

ഇതേ സാഹചര്യം തുടരുകയാണെങ്കിൽ മേയ് അവസാനവാരത്തോടെ സ്ഥിതി അതിഗുരുതരമാകുമെന്നും ഡോ. ഗിരിധര മുന്നറിയിപ്പുനൽകി.

സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന് നേരത്തേ സാങ്കേതിക ഉപദേശക സമിതി മുന്നറിപ്പ് നൽകിയിരുന്നു.

സാങ്കേതിക സമിതിയുടെ മുന്നറിയിപ്പിന് പിന്നാലെ രോഗനിയന്ത്രണത്തിന് പൊതുജനങ്ങളുടെ സഹകരണമഭ്യർഥിച്ച് ആരോഗ്യമന്ത്രി കെ. സുധാകർ മുന്നോട്ട് വന്നു.

കോവിഡ് അതിരൂക്ഷമായാൽ കടുത്ത നടപടികളിലേക്ക് പോകുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലാതെയാകും.

പൊതുജനങ്ങളുടെ സഹകരണമുണ്ടായാൽ ഈ സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ ബോധവത്കരണപ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. മുഖാവരണം ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആവശ്യപ്പെട്ടുള്ള ബോധവത്കരണമാണ് സംഘടിപ്പിക്കുക.

ഇതോടൊപ്പം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകളും കർശനമാക്കും. ആശുപത്രികളോട് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us