മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ദര്‍ശനും പവിത്രയും 

ബെംഗളൂരു: കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപയും കാമുകിയും നടിയുമായ പവിത്ര ഗൗഡയും.

ഇരുവരും പലവട്ടം മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞു.

ഇരുവരെയും ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

പോലീസുകാര്‍ മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡര്‍ ഇവരോട് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

10 ദിവസത്തേക്കാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ ചോദിച്ചിരുന്നത്.

ജൂണ്‍ 17 വരെ കസ്റ്റഡി തുടരും.

അതേസമയം, കൊല്ലപ്പെട്ട രേണുകസ്വാമി, ദര്‍ശന്റെ കടുത്ത ആരാധകനാണെന്നും പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധന കാരണമാണ് നടി പവിത്ര ഗൗഡയുമായുള്ള സൗഹൃദത്തെ എതിര്‍ത്തതെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നു.

ഇരുവരെയും ചേര്‍ത്ത് അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു
[masterslider id="10"]

Related posts