മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 4 ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ നാല് സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

രണ്ട് പോലീസ് കോൺസ്റ്റബിൾമാരും ഒരു ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും , മെയിന്റനൻസ് വിഭാഗത്തിലെ ഒരു ഇലക്ട്രീഷ്യനുമാണ്  കോവിഡ് 19 സ്ഥിരീകരിച്ചത്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ഈ ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്‌തിരുന്നതെന്നും അത് കൊണ്ട് തന്നെ യെദിയൂരപ്പയുമായി നേരിട്ട് യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യെക്തമാക്കി. ജൂൺ 19 ന് യെദിയൂരപ്പയുടെ ഔദ്യോഗിക വസിതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിലിന്റെ ഭർത്താവിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുഴുവൻ സ്റ്റാഫുകളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു . തുടർന്നാണ് 4 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts