പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി;പരീക്ഷപ്പേടിയെന്ന് സംശയം.

ബെംഗളൂരു :പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ നിലയിൽ കണ്ടെത്തി. ബെലഗാവി കമലേശ്വർ ഗള്ളിയിൽ പത്താംക്ലാസ് വിദ്യാർഥിനിയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യസ്കൂൾ വിദ്യാർഥിനിയായ സുജാത സുഭാഷ് ദാഗെ (16)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഠിച്ചതൊന്നും ഓർക്കാൻകഴിയുന്നില്ലെന്നും പരീക്ഷയിൽ തോൽക്കുമെന്നും പെൺകുട്ടി കഴിഞ്ഞദിവസം രക്ഷിതാക്കളോട് പറഞ്ഞിരുന്നതായി ആണ് അറിയാൻ കഴിഞ്ഞത്. രണ്ടുദിവസമായി കുട്ടി മാനസിക സമ്മർദത്തിലായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ മുറിയിൽ നിന്ന്കുട്ടി പുറത്തേക്ക് വരാത്തത് പരിശോധിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.

Read More

കേരളത്തിൽ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 65 പേർ രോഗമുക്തി നേടി.

Pinarayi+press+meet

കേരളത്തിൽ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍…

Read More

ഇന്ന് സംസ്ഥാനത്ത് 10 മരണം; 445 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : കർണാടകയിൽ ഇന്ന് 10 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ബെംഗളുരു നഗര ജില്ലയിൽ നിന്നാണ്. കോലാറ,ബാഗൽകോട്ട്, ബെല്ലാരി, ബീദർ, ശിവമൊഗ്ഗ,ധാർവാഡ്, കലബുറഗി എന്നീ ജില്ലയിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് മരണം 180 ആയി. ഇന്ന് 5 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ വിഭാഗം പുറത്തറക്കിയ ബുള്ളറ്റിൻ പ്രകാരം 445 പേർക്ക് സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 65 പേർ മറ്റ് സംസ്ഥാങ്ങളിൽ നിന്ന് എത്തിയതാണ് 21 പേർ വിദേശത്ത് നിന്ന് മടങ്ങിയവർ…

Read More

നഗരം പുർണമായി അടച്ചിടില്ല : മുഖ്യമന്ത്രി

ബെംഗളൂരു : ബെംഗളൂരു നഗരം പൂർണമായി അടച്ചിടില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ. സർവക്ഷിയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം നഗരത്തിലെ ക്ലസ്റ്റർ (കോവിഡ് തീവ്രവ്യപന മേഖലകൾ )പൂർണമായി അടച്ചിടും. നിലവിൽ 5 ഇടങ്ങളാണ് സീൽ ചെയ്തിട്ടുള്ളത്. കണ്ടൈൻമെന്റ് സോണുകളിലും സർക്കാർ മാർഗനിർദേശം അനുസരിച്ചുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ സാമ്പത്തിക സ്ഥിതി ലോക്ക്ഡൗൺ പ്രഖ്യാപയ്ക്കാൻ അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്ത്രീയെ ക്രൂരമായി ബലാൽസംഘം ചെയ്ത കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി; കാരണങ്ങൾ ഇവയാണ്..

ബെംഗളൂരു : ബലാത്സംഗക്കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന 42-കാരി നൽകിയ പരാതിയിലാണ് ബെംഗളൂരുവിലെ ഒരു സ്ഥാപന ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി ബലാത്സംഗംചെയ്തെന്ന യുവതിയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിക്ക് ജാമ്യം അനുവദിച്ചു ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റെ ഏകാംഗബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ താഴെ : ബലാത്സംഗം നടന്ന ദിവസം രാത്രി 11-ന് പ്രതിയുടെ ഓഫീസിൽ പോയതെന്തിനെന്ന് വിശദീകരിക്കാൻ യുവതിക്കു സാധിച്ചിട്ടില്ലെന്ന് കോടതി. ബലാത്സംഗത്തിനിരയായി ക്ഷീണിച്ച് ഉറങ്ങിപ്പോയി എന്ന യുവതിയുടെ വാദം ഇന്ത്യൻ…

Read More

ക്വാറൻ്റീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി സർക്കാർ.

ബെംഗളുരു: ക്വാറൻ്റീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ വീണ്ടും മാറ്റം വരുത്തി കർണാടക സർക്കാർ. ഡൽഹി,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു വരുന്നവർ 3 ദിവസത്ത പൊതു ക്വാറന്റീനിൽ കഴിയണമെന്ന നിബന്ധനയാണ് ഇപ്പോൾ ഒഴിവാക്കിിയിരിക്കുന്നത്. മഹാരാഷ്ട്ര ഒഴികെയുളള ഇതര സംസ്ഥാന യാത്രക്കാരെ പോലെ ഇവരും 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിഞ്ഞാൽ മതി. മഹാരാഷ്ട്രയിൽ നിന്നുള്ളവർ നിർബന്ധമായും 7 ദിവസം പൊതുക്വാറന്റീനിലും അടുത്ത 7 ദിവസം വീടുകളിലും നിരീക്ഷണത്തിൽ,കഴിയണം. പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ശ്വാസംമുട്ടൽ, പകർച്ചപ്പനി ലക്ഷണങ്ങളുള്ളവരെ കോവിഡ് കെയർ സെന്ററിലേക്കു നീക്കണം. ബെംഗളുരുവിൽ ഇതിനായി 100 ൽ…

Read More

സൂപ്പർ കംപ്യൂട്ടറിൽ തെളിഞ്ഞു കൊറോണ പ്രോട്ടീന്റെ ദുരൂഹത; ഇനി വാക്സിൻ നിർമ്മാണം അതിവേ​ഗം

ലണ്ടൻ; സൂപ്പർ കംപ്യൂട്ടറിൽ കൊറോണ വൈറസായ സാർസ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവൻ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകർ. എല്ലാ മനുഷ്യ ശരീരത്തിലെയും ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി ‘ബന്ധം’ സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തിൽനിന്നു പുറത്തേക്കു തള്ളി നിൽക്കുന്ന സ്പൈക്ക് പ്രോട്ടിനുകളെയാണ് എന്ന് ​ഗവേഷകർ. അങ്ങനെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്, അതിനാൽത്തന്നെ കോവിഡ് വാക്സിൻ നിർമാതാക്കളുടെ പ്രധാന ലക്ഷ്യം ഈ സ്പൈക്ക് പ്രോട്ടിനെ നശിപ്പിക്കുകയെന്നതാണ്. ഇതുവരെ വൈറസ് ‘ഒളിപ്പിച്ചുവച്ചിരുന്ന’ എസ് പ്രോട്ടിനുകളുടെ രഹസ്യമാണ്…

Read More

മോദി നുണയനായ പ്രധാനമന്ത്രി, ചെയ്യുന്നത് ഭായിയോം ബഹനോം നാടകം മാത്രം; സിദ്ധരാമയ്യ

ബെം​ഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ നുണയനായ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. കൂടാതെ ഇന്ത്യന്‍ ചരിത്രത്തില്‍ മറ്റൊരു പ്രധാനമ​ന്ത്രിയും നരേന്ദ്രമോദിയേക്കാള്‍ നുണപറഞ്ഞിട്ടില്ല. മോദി ജനങ്ങളെ ചതിച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആരോഗ്യ-സാമ്പത്തിക രംഗങ്ങള്‍ തകര്‍ത്തു. 20ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ്​ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പക്ഷേ അത്​ ആര്‍ക്കാണ്​ ഉത്തേജനം നല്‍കുന്നത്​. അവര്‍ പറയുന്നത്​ ഈ തുക ജി.ഡി.പിയുടെ 10 ശതമാനം വരുമെന്നാണ്​. പക്ഷേ ട്രഷറികളിലൂടെ പുറത്തുവരുന്ന തുക രണ്ടുലക്ഷം കോടി മാത്രമാണ്​. ഇത്​ ജി.ഡി.പിയുടെ ഒരു ശതമാനം…

Read More

100 ബസുകളിൽ 2800 പേരെ നാട്ടിലെത്തിച്ച് കേരള സമാജം.

ബെംഗളൂരു : 100 ബസുകളിലായി 2800 പരം ആളുകളെ കേരളത്തിൽ എത്തിച്ച് ബാംഗ്ലൂർ കേരള സമാജം. ലോക്ക് ഡൌൺ കാലത്തു ബെംഗളൂരുവിൽ കുടുങ്ങിയ ആളുകളുടെ നിരന്തരമായ അഭ്യർഥന മാനിച്ചു മെയ് 9 നു കേരള സമാജം പ്രസിഡന്റ്‌ സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്ത് ആരംഭിച്ച ബസ്സ് സർവീസ് 100 ട്രിപ്പുകൾ പൂർത്തിയാക്കി . നൂറാമത് ബസ് സര്‍വീസ് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു . കേരള സമാജം നേതാക്കളായ ജെയ്ജോ ജോസഫ്, ലിന്റോ കുര്യന്‍, ജോസ് ലോറന്‍സ്…

Read More

പതിവായി ഓടുന്ന എല്ലാ തീവണ്ടികളും ഓഗസ്റ്റ് 12 വരെ സർവീസ് നിർത്തി വച്ച് റെയിൽവേ.

ന്യൂഡൽഹി : പതിവായി ഓടുന്ന എല്ലാ തീവണ്ടികളും ഓഗസ്റ്റ് 12 വരെ സർവീസ് നിർത്തി വെക്കുവാൻ റെയിൽവേ തീരുമാനിച്ചു. എന്നാൽ മെയ് 12 നും ജൂൺ ഒന്നിനും ആരംഭിച്ച പ്രത്യേക തീവണ്ടികൾക്ക് മുടക്കമുണ്ടാവില്ല. റെഗുലർ തീവണ്ടികളിൽ ഓഗസ്റ്റ് 12 വരെ ടിക്കറ്റ് റിസർവ് ചെയ്തവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകും എന്നും അറിയിച്ചു ഇതിനിടയിൽ പുതിയ സ്പെഷ്യൽ വണ്ടികൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

Read More
Click Here to Follow Us