ബെംഗളുരു: ക്വാറൻ്റീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ വീണ്ടും മാറ്റം വരുത്തി കർണാടക സർക്കാർ.
ഡൽഹി,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു വരുന്നവർ 3 ദിവസത്ത പൊതു ക്വാറന്റീനിൽ കഴിയണമെന്ന നിബന്ധനയാണ് ഇപ്പോൾ ഒഴിവാക്കിിയിരിക്കുന്നത്.
മഹാരാഷ്ട്ര ഒഴികെയുളള ഇതര സംസ്ഥാന യാത്രക്കാരെ പോലെ ഇവരും 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിഞ്ഞാൽ മതി.
മഹാരാഷ്ട്രയിൽ നിന്നുള്ളവർ നിർബന്ധമായും 7 ദിവസം പൊതുക്വാറന്റീനിലും അടുത്ത 7 ദിവസം വീടുകളിലും നിരീക്ഷണത്തിൽ,കഴിയണം.
പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ശ്വാസംമുട്ടൽ, പകർച്ചപ്പനി ലക്ഷണങ്ങളുള്ളവരെ കോവിഡ് കെയർ സെന്ററിലേക്കു നീക്കണം.
ബെംഗളുരുവിൽ ഇതിനായി 100 ൽ അധികം ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിക്കുന്നവരെ 6-8 മണിക്കുറിനുളിൽ ആശുപത്രികളിൽ പ്ര
വേശിപ്പിക്കണം.