സ്ത്രീയെ ക്രൂരമായി ബലാൽസംഘം ചെയ്ത കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി; കാരണങ്ങൾ ഇവയാണ്..

ബെംഗളൂരു : ബലാത്സംഗക്കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.

വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന 42-കാരി നൽകിയ പരാതിയിലാണ് ബെംഗളൂരുവിലെ ഒരു സ്ഥാപന ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തത്.

വിവാഹവാഗ്ദാനം നൽകി ബലാത്സംഗംചെയ്തെന്ന യുവതിയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിക്ക് ജാമ്യം അനുവദിച്ചു ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റെ ഏകാംഗബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ താഴെ :

  • ബലാത്സംഗം നടന്ന ദിവസം രാത്രി 11-ന് പ്രതിയുടെ ഓഫീസിൽ പോയതെന്തിനെന്ന് വിശദീകരിക്കാൻ യുവതിക്കു സാധിച്ചിട്ടില്ലെന്ന് കോടതി.
  • ബലാത്സംഗത്തിനിരയായി ക്ഷീണിച്ച് ഉറങ്ങിപ്പോയി എന്ന യുവതിയുടെ വാദം ഇന്ത്യൻ സ്ത്രീക്ക് യോജിച്ച പ്രവൃത്തിയല്ലെന്നും ബലാത്സംഗം ആണ് നടന്നതെങ്കിൽ സ്ത്രീ ഇങ്ങനെ അല്ല പ്രതികരിക്കുക എന്നും ഹൈക്കോടതി.
  • ബലാത്സംഗത്തിനുശേഷം രാവിലെവരെ പ്രതിയെ മുറിയിൽ കഴിയാൻ അനുവദിച്ചതും കോടതി ചൂണ്ടിക്കാട്ടി.
  • ഹോട്ടലിൽപ്പോയി അത്താഴം കഴിച്ചപ്പോഴും ഒരുമിച്ച് മദ്യപിച്ചപ്പോഴും ഇയാളുടെ സ്വഭാവത്തോട് യുവതി എതിർപ്പറിയിച്ചില്ല അതെന്തുകൊണ്ട്.
  • താൻ അപകടത്തിൽ പ്പെട്ടിരിക്കുകയാണെന്ന് പോലീസിനെയും മറ്റുള്ളവരെയും അറിയിക്കാനുള്ള ശ്രമവും യുവതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ഹൈക്കോടതി ചോദിക്കുന്നു.
  • ഒത്തുതീർപ്പ് ആവുകയാണെങ്കിൽ പരാതി പിൻവലിക്കാമെന്ന് നേരത്തേ യുവതി നിലപാടെടുത്തകാര്യവും കോടതിയുത്തരവിൽ ഉണ്ട്.

സ്ഥാപന ഉടമ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന് മേയ് രണ്ടിനാണ് യുവതി രാജരാജേശ്വരിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഇതേത്തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376, 420, 506 എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.

ജാമ്യാപേക്ഷ നേരത്തേ വിചാരണക്കോടതി തള്ളിയതിനെത്തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ രണ്ടുവർഷമായി പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us