പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി;പരീക്ഷപ്പേടിയെന്ന് സംശയം.

ബെംഗളൂരു :പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ നിലയിൽ കണ്ടെത്തി.

ബെലഗാവി കമലേശ്വർ ഗള്ളിയിൽ പത്താംക്ലാസ് വിദ്യാർഥിനിയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യസ്കൂൾ വിദ്യാർഥിനിയായ സുജാത സുഭാഷ് ദാഗെ (16)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പഠിച്ചതൊന്നും ഓർക്കാൻകഴിയുന്നില്ലെന്നും പരീക്ഷയിൽ തോൽക്കുമെന്നും പെൺകുട്ടി കഴിഞ്ഞദിവസം രക്ഷിതാക്കളോട് പറഞ്ഞിരുന്നതായി ആണ് അറിയാൻ കഴിഞ്ഞത്.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

രണ്ടുദിവസമായി കുട്ടി മാനസിക സമ്മർദത്തിലായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ മുറിയിൽ നിന്ന്കുട്ടി പുറത്തേക്ക് വരാത്തത് പരിശോധിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts