66 കോടി ചിലവിൽ വിമാനത്താവളത്തിൽ നിർമ്മിക്കുന്ന നഗര ശിൽപ്പിയുടെ കൂറ്റൻ പ്രതിമയുടെ നിർമാണോൽഘാടനം ഇന്ന്.

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനായ ഹിരിയ കെംപഗൗഡയുടെ കൂറ്റൻ പ്രതിമ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥാപിക്കുന്നതായി ഞങ്ങൾ മുൻപ് വാർത്ത നൽകിയിിരുന്നു.

കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനു സമീപം നിർമിക്കുന്ന കെംപെഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയുടെ ഭൂമിപൂജ ശനിയാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിർവഹിക്കും.

പ്രതിമയുടെ നിർമാണവും ശനിയാഴ്ച ആരംഭിക്കുമെന്ന് കെംപെഗൗഡ ഡെവലപ്‌മെന്റ് അതോറിറ്റി വൈസ് പ്രസിഡന്റു കൂടിയായ ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത്‌നാരായൺ പറഞ്ഞു

66 കോ​ടി രൂ​പ മുടക്കിയാണ് പ്ര​തി​മ നി​ര്‍​മാ​ണ​മെ​ന്ന് ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ്‍ അ​റി​യി​ച്ചു.

108 അ​ടി ഉ​യ​രം പ്ര​തി​മ​യ്ക്കു​ണ്ടാ​കും. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്പോ​ള്‍ പ്ര​തി​മ​യ്ക്കു പ​ത്തു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​മു​ണ്ടാ​കും.

പ്ര​തി​മ​യു​ടെ മാ​തൃ​ക ഉ​ട​ന്‍ പു​റ​ത്തി​റ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്രതിമയോടൊപ്പം വിമാനത്താവളത്തില്‍ 23 ഏക്കര്‍ വരുന്ന പാര്‍ക്കും നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ഇടുന്നുണ്ട്.

കെം​പ ഗൗ​ഡ സ്മാ​ര​ക​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നും ചു​മ​ത​ല​യു​ള്ള ബോ​ര്‍​ഡി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും പ്ര​തി​മ നി​ര്‍​മാ​ണം.

ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..