പ്രകാശ് രാജിന് മുന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടേഴ്സ് കാര്‍ഡ്!! സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നുമാണ് ഇലക്ഷന്‍ കമ്മീഷന് പരാതി.

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്വാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രകാശ് രാജിനെതിരെ വന്‍ ആരോപണമുയര്‍ത്തി ബംഗ്ലൂരിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍.  പ്രകാശ് രാജിന് മുന്ന് സംസ്ഥാനങ്ങളിലായി മൊത്തം 4 വോട്ടേഴ്സ് കാര്‍ഡ് ഉണ്ടെന്നാണ് ഇയാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബംഗളുരുവിലെ ജഗന്‍ കുമാര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പ്രകാശ് രാജിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. നിയമ വിരുദ്ധമായി വോട്ടേഴ്സ് കാര്‍ഡ് കരസ്ഥമാക്കിയതിന് പ്രാകാശ് രാജിനെതിരെ കേസെടുത്ത് ശിക്ഷ നല്‍കണമെന്നും നടന്‍റെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നുമാണ് ഇലക്ഷന്‍ കമ്മീഷന് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

തമിഴ്നാടിലെ വെലാന്‍ചേരി മണ്ഡലത്തില്‍ രണ്ട് വോട്ടേഴ്സ് ലിസ്റ്റിലും  ശാന്തിനഗറിലും  തെലങ്കാനയിലെ സെരില്ലാനമ്പിളളിയില്‍ ഒരു വോട്ടേഴ്സ് ലിസ്റ്റിലുമായി മൊത്തം നാല് ഇടങ്ങളിലായി വോട്ടേഴ്സ് ലിസ്റ്റില്‍ സ്ഥാനം നേടിയാതായി ആരോപകന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പൗരത്വ നിയമത്തിന് എതിരാണെന്നും പൗരത്വ നിയമം 1950 ലെ സെക്ഷന്‍ 17, 18 , 31 വകുപ്പുകള്‍ അനുസരിച്ച് ശിക്ഷാര്‍ഹവുമാണെന്ന് അദ്ദേഹം വിശദമാക്കി.

അതേസമയം തന്‍റെ പേരിന് കളങ്കം ചാര്‍ത്തുന്നതിനുളള ചിലരുടെ ശ്രമങ്ങളാണ് ഇതെന്നും ഇലക്ഷന്‍ കമ്മീഷനില്‍ താന്‍ നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിട്ടിട്ടുണ്ടെന്നും അവര്‍ വേണ്ടവിധം രേഖകള്‍ പരിശോധിക്കട്ടേയെന്നും നടന്‍ പ്രകാശ് രാജ് വ്യക്തമാക്കി. എന്നാൽ ഇലക്ഷന്‍ കമ്മീഷന്‍ നടപടി എടുത്തില്ലെങ്കില്‍ താന്‍ പരാതിയുമായി ഹെെക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts