‘മേ ഭീ ചൗക്കീദാർ’ എന്നെഴുതിയ ചായ കപ്പുകൾ പിൻവലിച്ച് ഇന്ത്യൻ റെയിൽവേ!

ഡൽഹി: മോദിയുടെ ചിത്രമുള്ള റെയിൽവേ ടിക്കറ്റുകൾ പിൻലിച്ചതിന് പിന്നാലെ മേ ഭീ ചൗക്കീദാർ(ഞാനും കാവൽക്കാരൻ) എന്നെഴുതിയ പേപ്പർ ചായ കപ്പുകൾ പിൻവലിച്ച് ഇന്ത്യൻ റെയിൽവേ. വ്യാപകമായ എതിർപ്പിനെ  തുടർന്നാണ് റെയിൽവേ ചായക്കപ്പുകൾ പിൻവലിച്ചത്.

ശതാബ്ദി ട്രെയിനിൽ വിറ്റ ചായക്കപ്പുകളിലാണ് ഞാനും കാവൽക്കാരൻ എന്നെഴുതിയിട്ടുണ്ടായിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെ ഇത്തരം പ്രചാരണങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചായക്കപ്പുകൾ പിൻവലിച്ചെന്നും കരാറുകാരനിൽ നിന്ന് പിഴ ഈടാക്കിയെന്നും റെയിൽവേ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് റെയിൽവേ പിഴ ഈടാക്കിയത്.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

ഐആർസിടിസിയുടെ അനുമതിയില്ലാതെ ഇത്തരം കപ്പുകൾ ഇറക്കാൻ കഴിയില്ലെന്നതു കൊണ്ട് തന്നെ പാൻട്രി ചുമതലയുള്ള സൂപ്പർവൈസറിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇന്നാണ് സംഭവമുണ്ടായത്. പക്ഷെ ശ്രദ്ധയിൽപ്പെട്ടയുടൻ ഗ്ലാസ്സുകൾ പിൻവലിച്ചു. കരാറുകാരന് പിഴ ചുമത്തിയിട്ടുണ്ട്. സൂപ്പർവൈസറിനെതിരേയും നടപടി കൈക്കൊണ്ടിട്ടുണ്ട്, റെയിൽവേ മന്ത്രാലയം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts