കർഷകരുടെ സുഹൃത്ത് ആര്? മണ്ണിരയോ, യെദ്യൂരപ്പയോ, കുമാരസ്വാമിയോ!!! ചോദ്യപേപ്പർ വിവാദത്തിൽ.

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വിദ്യാലയത്തിലെ വാർഷികപരീക്ഷയ്ക് തയ്യാറാക്കിയ നേതാക്കളുടെ പേരുകളുൾപ്പെട്ട ചോദ്യപ്പേപ്പർ വിവാദമായി. എട്ടാംക്ലാസ് പരീക്ഷയ്ക്ക് രാജരാജേശ്വരി നഗറിലെ മൗണ്ട് കാർമൽ സ്കൂളിൽ തയ്യാറാക്കിയ ചോദ്യപ്പേപ്പറാണ് വിവാദമായത്.

കർഷകരുടെ സുഹൃത്ത് ആരെന്ന ചോദ്യത്തിന് തിരഞ്ഞെടുക്കാനുള്ള ഉത്തരങ്ങളുടെ കൂട്ടത്തിൽ മണ്ണിരയ്ക്കൊപ്പം മുഖ്യമന്തി എച്ച്.ഡി. കുമാരസ്വാമിയുടെയും മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെയും പേരുമുണ്ടായിരുന്നു. ശരിയായ ഉത്തരം തിരഞ്ഞെടുക്കാനായിരുന്നു നിർദേശം.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

ചോദ്യത്തിന് തിരഞ്ഞെടുക്കാൻ നൽകിയ വിചിത്രമായ ഉത്തരങ്ങൾകണ്ട് വിദ്യാർഥികൾ ഞെട്ടിയെങ്കിലും ഭൂരിപക്ഷം കുട്ടികളും ഉത്തരമെഴുതിയത് മണ്ണിര എന്നാണ്. പരീക്ഷകഴിഞ്ഞ് മണിക്കൂറുകൾക്കകം ചോദ്യപ്പേപ്പർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവം വിവാദമായതോടെ ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. തങ്ങൾക്ക് ഒരു രാഷ്ട്രീയത്തോടും വിധേയത്വമില്ലെന്നും ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts