കോവിഡ് പരിശോധന ഫലത്തിൽ പിഴവ്;സ്വകാര്യ ലാബിന് കാരണം കാണിക്കൽ നോട്ടീസ്.

ബെംഗളൂരു: കോവിഡ് 19 ടെസ്റ്റിംഗ് റിപ്പോർട്ടുകളിലെ പിശകുകളെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെതുടർന്ന്, സി എം ആർ പോർട്ടലിൽ തെറ്റായ രോഗിയുടെ വിശദാംശങ്ങൾ നൽകിയതിന് സ്വകാര്യലാബിനെതിരെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഈയാഴ്ച നഗരത്തിലെ 31 കാരനായ ഒരു അഭിഭാഷകക്ക് അപരിചിതരുടെ കോവിഡ് 19 ടെസ്റ്റ് റിസൾട്ട് റിപ്പോർട്ടുകൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നം പുറത്തുവന്നത്.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

റിസൾട്ട് വന്ന വ്യക്തികളിൽ ഒരാൾക്കൊപ്പം അഭിഭാഷക ഓഗസ്റ്റിൽ ഒരു കോവിഡ് 19 ടെസ്റ്റ് നടത്തിയിരുന്നു, തുടർന്ന് സാമ്പിൾ പരിശോധനയ്ക്കായി എച്ച് സി ജി  ആശുപത്രിയിലെ സ്ട്രാൻഡ് ലാബിലേക്ക് അയച്ചു. അവരുടെ ഫലം നെഗറ്റീവ് ആയിരുന്നു.

ആഗസ്റ്റ് 6, 7 തീയതികളിൽ സ്ട്രാൻഡ് ലാബിൽ കോവിഡ് പരിശോധിച്ച എട്ട് പേരുടെ (ഒരു പോസിറ്റീവ് കേസ് ഉൾപ്പെടെ) ടെസ്റ്റ് റിപ്പോർട്ടുകളും അഭിഭാഷകയുടെ നമ്പറുമായാണ് ലിങ്ക് ചെയ്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts