ചെന്നൈ: തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ലഹരി കേസിൽ അറസ്റ്റിൽ. അണ്ണാ ഡി.എം.കെ നേതാവ് പ്രസാദിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടനെ അറസ്റ്റ് ചെയ്‌തത്. മുൻപ് അറസ്റ്റിലായ പ്രസാദിനെ ചോദ്യം ചെയ്യുന്നതിനിടെ, ശ്രീകാന്തിന് ലഹരിമരുന്ന് സ്ഥിരമായി നൽകുന്നത് താനാണെന്ന് ഇയാൾ പറഞ്ഞിരുന്നു. 40 തവണയിലേറെ ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് നടനെ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചു. പിന്നാലെ നടനെ വൈദ്യപരിശോധനക്കും വിധേയനാക്കി. വൈദ്യപരിശോധനയിൽ രക്തത്തിൽ കൊക്കെയ്നിന്‍റെ സാന്നിധ്യം കണ്ടെത്തി.തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതെസമയം കേസിൽ കുടുതൽ നടന്മാരെ ചോദ്യം ചെയ്യുമെന്നാണ് സൂചന…
Read More