മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്തിന് വിജയം. 76314 വോട്ടുകൾക്കാണ് ആര്യടാൻ ഷൗക്കത്തിലൂടെ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തത്. 11077 വോട്ടിനാണ് അദ്ദേഹം ജയിച്ചത്. 2016ന് ശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയും സ്വരാജ് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോട് സ്വരാജ് പരാജയപ്പെടുകയായിരുന്നു. അതെസമയം മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവർ ഇരുപതിനായിരത്തോളം വോട്ട് നേടി കരുത്ത് തെളിയിച്ചു. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് നാലാം സ്ഥാനത്തായി.
Read More