കർണാടകയിൽ ഒറ്റയടിക്ക് സ്ഥലം മാറ്റിയത് 35 ഐപിഎസ് ഓഫീസർമാരെ

ബെംഗളൂരു : 35 ഐപിഎസ് ഓഫീസർമാരെ കർണാടകയിൽ ഒറ്റയടിക്ക് സ്ഥലംമാറ്റി സംസ്ഥാന സർക്കാർ.

ബെംഗളൂരു ക്രൈം ബ്രാഞ്ചിന്റെയും ട്രാഫിക് പോലീസിന്റെയും തലപ്പത്തുൾപ്പെടെയാണ് പൊളിച്ചു മാറ്റം.

കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ച് ഡിഐജി അജയ് ഹിലോരിയാണ്‌ ഇനി ബെംഗളൂരു ഡിഐജിയും ജോയിന്റ് കമ്മിഷണറും.

സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ തലവനും ഇദ്ദേഹം തന്നെ ആകുമെന്നാണ് സൂചന .

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

നിലവിൽ ഈ സ്ഥാനത്തുള്ള ഡോ. ചന്ദ്രഗുപ്തയെ കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ചിലേക്കും മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരു ട്രാഫിക് ജോയിന്റ് കമ്മിഷണറായ അനുചേതിനെ പോലീസ് റിക്രൂട്മെന്റ് വിഭാഗം ഡിഐജിയാക്കി.

പുതിയ ട്രാഫിക് പോലീസ് കമ്മിഷണർ കാർത്തിക് റെഡ്ഡിയായിരിക്കും. അഴിച്ച് പണികൾക്കെല്ലാം പുറമേ ബെംഗളൂരുവിൽ പുതുതായി രൂപീകരിച്ച മൂന്ന് പൊലീസ് ഡിവിഷനുകൾക്ക് ഡിസിപിമാരെയും നിയമിച്ചിട്ടുണ്ട്.

ഇലക്‌ട്രോണിക്‌സ് സിറ്റി ഡിവിഷനിൽ എം. നാരായണ, സൗത്ത് വെസ്റ്റ് ഡിവിഷനിൽ അനിതാ ഭീമപ്പ, നോർത്ത് വെസ്റ്റ് ഡിവിഷനിൽ ഡി.എൽ. നാഗേഷ് എന്നിവർക്കാണ് ഡിസിപിമാരുടെ ചുമതല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
[masterslider id="10"]

Related posts