റഷ്യൻ വനിതയെ കണ്ടെത്തിയ സംഭവം; കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പിതാവ് രംഗത്ത്; “ഗോവ വിട്ടത് അറിയിക്കാതെ “കൂടുതൽ വെളിപ്പെടുത്താകുകൾ ഇങ്ങനെ

ബെംഗളൂരു: റഷ്യൻ വനിതയെയും കുട്ടികളെയും കർണാടകയിലെ ഗുഹയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുട്ടികളുടെ പിതാവ് ഡ്രോർ ഗോൾഡ്സ്റ്റീൻ. നിന കുട്ടിന (40) ഗോവ വിട്ടത് തന്നോട് പറയാതെയാണെന്ന് ഡ്രോർ ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചു. എട്ടുവർഷം മുൻപ് ഗോവയിൽവച്ചാണ് നിനയെ ആദ്യമായി കണ്ടത്. പിന്നാലെ പ്രണയത്തിലായി. ഇന്ത്യയിൽ ഏഴുമാസം ഒരുമിച്ചു കഴിഞ്ഞു. കുറേനാളുകൾ യുക്രെയ്നിലും ഒരുമിച്ചുണ്ടായിരുന്നെന്ന് ഡ്രോർ ഗോൾഡ്സ്റ്റീൻ പറഞ്ഞു. ‘‘കഴിഞ്ഞ നാലു വർഷമായി മക്കളായ പ്രേമ (6) അമ (5) എന്നിവരെ കാണാനായി ഇന്ത്യ സന്ദർശിക്കാറുണ്ടായിരുന്നു. കുറച്ചുമാസങ്ങൾക്കു മുൻപ് നിന എന്നോട് പറയാതെ…

Read More

സുരക്ഷാ ജീവനക്കാരന്റെ പല്ലടിച്ച് കൊഴിച്ചു മർദിച്ചു; യുവാവ് പോലീസ് പിടിയിൽ

സൂപ്പർ മാർക്കറ്റിനു മുന്നിൽ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിന് സുരക്ഷാ ജീവനക്കാരന് ക്രൂരമർദനം. മുഖത്തും നെഞ്ചിലും മർദനമേറ്റ ബാലകൃഷ്ണന്റെ ഒരു പല്ല് ഇളകിപ്പോയി. ആലുവ ആശാൻ ലൈൻ അന്നപ്പിളളി ബാലകൃഷ്ണനാണ് (73) മർദനമേറ്റത്. ആലുവ ചെമ്പകശേരി ജംക്‌ഷനിലെ സൂപ്പർമാർക്കറ്റിന്റെ പാർക്കിങ് ഏരിയയിലാണ് സംഭവം. ഈ സൂപ്പർമാർക്കറ്റിലെ സുരക്ഷാ ജീവനക്കാരനാണ് ബാലകൃഷ്ണൻ. സുരക്ഷാ ജീവനക്കാരനെ മർദിച്ച കുട്ടമശേരി കുന്നത്ത് കോളായിൽ കെ.ബി. ഇജാസിനെതിരെ ആലുവ പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയുണ്ടായ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇജാസിനൊപ്പം എത്തിയതെന്ന് കരുതുന്ന ആൾ…

Read More

യുവാവിനെതിരായ ബലാത്സംഗ കേസ് റദ്ദാക്കി കർണാടക ഹൈകോടതി

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെതിരായ കേസ് റദ്ദാക്കി കർണാടക ഹൈകോടതി.യുവാവിന് പുറമേ ഇയാളുടെ അമ്മയും അയൽവാസിയും കേസിൽ പ്രതികളായിരുന്നു. യുവാവും പരാതിക്കാരിയും തമ്മിൽ ആറ് മാസമായി പരിചയത്തിലായിരുന്നുവെന്നും വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പരാതിയെത്തിയത്. 18 വയസ് മുതൽ യുവതിയും യുവാവും പരിചയത്തിലായിരുന്നു. അതിനിടെ യുവതി മറ്റൊരു വിവാഹം കഴിച്ചു. യുവതിയുടെ ഭർത്താവിന്റെ മരണശേഷം ഇരുവരും വീണ്ടും അടുത്തു. ഇതിനിടെ വിവാഹം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ യുവതി യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്നായിരുന്നു പരാതി. തുടർന്ന് പൊലീസ്…

Read More

ഓടുന്ന ബസിൽ പ്രസവിച്ച കുഞ്ഞിനെ 19 കാരി പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി; രണ്ടു പേർ അറസ്റ്റിൽ

മുംബൈ: ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പർബാനിയിലാണ് സംഭവം. ഭർത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ് കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. കുട്ടി തൽ‌ക്ഷണം മരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർ‌ട്ട് ചെയ്തു. 19 വയസ്സുള്ള റിതിക ധിരെ എന്ന യുവതിയെയും അൽത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്ലീപ്പർ കോച്ച് ബസിന്റെ ജനാല വഴി ഛർദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. കുട്ടിയെ തുണിയിൽ…

Read More

നോവായി അർജുൻ; ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. ഓരോ മലയാളിയുടെയും മനസിൽ നോവായി ഷിരൂർ ഇന്നും അവിശേഷിക്കുന്നു. ഇവിടെയാണ് അർജുനെ എന്നെന്നേക്കുമായി നഷ്‌ടമായത്. ദുരന്തത്തിനു ഇന്നേക്ക് ഒരാണ്ട് തികയുമ്പോഴും ഷിരൂരും അർജുനും മായാതെ കിടപ്പുണ്ട് ഓരോ മലയാളിയുടെയും മനസിൽ. കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ ഒൻപത് പേരെയാണ് അന്ന് മരണം കവർന്നത്. ശക്തമായ മഴയെ തുടർന്ന് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചലിൽ അർജുനൊപ്പം കർണാടക, തമിഴ്‌നാട് സ്വദേശികളും മരിച്ചു. ഗംഗാവലി പുഴയിൽ 72…

Read More

അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മരുമകൻ

പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയ്ക്ക് സമീപം അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചാത്തൻതറ കിടാരത്തിൽ ഉഷാമണി (54) ആണ് മരിച്ചത്. മകളുടെ ഭർത്താവ് സുനിലാണ് കൊലപാതകം നടത്തിയത്. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ കൂടെ ചെല്ലാത്തത് ഉഷാമണി കാരണമാണെന്ന് പറഞ്ഞാണ് സുനിൽ ക്രൂരകൃത്യം ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണു കൊലപാതകം നടന്നത്. തൂമ്പ കൊണ്ടാണ് സുനിൽ ഉഷാമണിയുടെ തലയ്ക്കടിച്ചത്. ഉഷാമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മരുമകൻ സുനിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സുനിലും ഭാര്യയുമായി 4 വർഷമായി പിണങ്ങി കഴിയുകയാണെന്ന് പൊലിസ് പറഞ്ഞു. ഭാര്യയെ കാണാൻ…

Read More

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ ( ജൂലൈ 17) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ കാസർകോട്, വയനാട് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് അവധി ബാധകമാണ്. പി.എസ്.സി പരീക്ഷകൾ, റസിഡൻഷൽ സ്കൂളുകൾ, കോളേജുകൾക്ക് അവധി ബാധകമല്ല.

Read More

കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി നല്‍കി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹർജികളിലാണ് ഹൈക്കോടതി നടപടി. ഡ്രൈവിംഗ് ടെസ്റ്റിന് 15 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കാനായി ഗതാഗത കമ്മീഷണർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു. പഴയ വാഹനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും കമ്മീഷണർ പറഞ്ഞിരുന്നു. എന്നാല്‍ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേല്‍പ്പിക്കുന്നു. ഇത് യുക്തിപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ എതിർവാദം.…

Read More

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

കോട്ടയം: പ്രീമിയം അടച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്തയാളുടെ പോളിസി നിരസിച്ചിട്ടും പണം മടക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസിനോടു പ്രീമിയം തുക പലിശ സഹിതം തിരിച്ചുനൽകാനും നഷ്ടപരിഹാരത്തിനും ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. കോട്ടയം മുട്ടമ്പലം സ്വദേശി എസ്.പി. മത്തായി സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയിൽനിന്ന് 1,26,381 രൂപ പ്രീമിയം അടച്ച് 2024 സെപ്റ്റംബർ രണ്ടിനാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങിയത്. പ്രൊപ്പോസൽ ഫോം നിരസിച്ചതിനേത്തുടർന്ന് 15 ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലേക്ക് മടക്കിനൽകുമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ല. തുക അക്കൗണ്ടിലേക്ക്…

Read More

പാലക്കാട്‌ നിപ ബാധിച്ച്‌ മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

പാലക്കാട്: ചങ്ങലീരിയില്‍ നിപ ബാധിച്ച്‌ മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. മരിച്ചയാള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കരനായ മകനാണ്. ഇയാള്‍ നേരത്തെ തന്നെ സമ്ബർക്കപട്ടികയിലുളളതിനാല്‍ നിരീക്ഷണത്തിലായിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലാ ഭരണകൂടം ആരോഗ്യനടപടികളും ജാഗ്രതയും നല്‍കിയിരുന്നു. പാലക്കാട് നിപ കണ്‍ട്രോള്‍ സെല്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മണ്ണാർക്കാട് സ്വദേശിയായ 58കാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച്‌ മരിച്ചിരുന്നു.  

Read More
Click Here to Follow Us