സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

കോട്ടയം: പ്രീമിയം അടച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്തയാളുടെ പോളിസി നിരസിച്ചിട്ടും പണം മടക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസിനോടു പ്രീമിയം തുക പലിശ സഹിതം തിരിച്ചുനൽകാനും നഷ്ടപരിഹാരത്തിനും ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.

കോട്ടയം മുട്ടമ്പലം സ്വദേശി എസ്.പി. മത്തായി സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയിൽനിന്ന് 1,26,381 രൂപ പ്രീമിയം അടച്ച് 2024 സെപ്റ്റംബർ രണ്ടിനാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങിയത്.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

പ്രൊപ്പോസൽ ഫോം നിരസിച്ചതിനേത്തുടർന്ന് 15 ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലേക്ക് മടക്കിനൽകുമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ല.

തുക അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതായാണ് ഇൻഷുറൻസ് കമ്പനി അറിയിച്ചത്. തുക ലഭിക്കാതെ വന്നതോടെ മത്തായി കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

അക്കൗണ്ടിലേക്ക് തുക വന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ പരാതിക്കാരന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണമെന്ന് ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടിരുന്നു.

ഇടപാടുരേഖകൾ സൂക്ഷിക്കേണ്ടത് ഇൻഷുറൻസ് കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും പരാതിക്കാരന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുന്നത് ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയുടെ ഉദാഹരണമാണെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
[masterslider id="10"]

Related posts