അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മരുമകൻ

പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയ്ക്ക് സമീപം അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചാത്തൻതറ കിടാരത്തിൽ ഉഷാമണി (54) ആണ് മരിച്ചത്.

മകളുടെ ഭർത്താവ് സുനിലാണ് കൊലപാതകം നടത്തിയത്. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ കൂടെ ചെല്ലാത്തത് ഉഷാമണി കാരണമാണെന്ന് പറഞ്ഞാണ് സുനിൽ ക്രൂരകൃത്യം ചെയ്തത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണു കൊലപാതകം നടന്നത്. തൂമ്പ കൊണ്ടാണ് സുനിൽ ഉഷാമണിയുടെ തലയ്ക്കടിച്ചത്.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ഉഷാമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മരുമകൻ സുനിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

സുനിലും ഭാര്യയുമായി 4 വർഷമായി പിണങ്ങി കഴിയുകയാണെന്ന് പൊലിസ് പറഞ്ഞു. ഭാര്യയെ കാണാൻ സുനിൽ വരാറില്ല. സ്വന്തം വീട്ടിൽ കഴിയുന്ന ഭാര്യയെ കൊണ്ടുവരാൻ സുനിൽ പലപ്പോഴായി ശ്രമിച്ചിരുന്നു.

ഭാര്യ തിരികെ വരാത്തതിന് കാരണം അമ്മായിയമ്മ ഉഷാമണി ആണെന്നാണ് സുനിൽ കരുതുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts