നോവായി അർജുൻ; ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം.

ഓരോ മലയാളിയുടെയും മനസിൽ നോവായി ഷിരൂർ ഇന്നും അവിശേഷിക്കുന്നു. ഇവിടെയാണ് അർജുനെ എന്നെന്നേക്കുമായി നഷ്‌ടമായത്.

ദുരന്തത്തിനു ഇന്നേക്ക് ഒരാണ്ട് തികയുമ്പോഴും ഷിരൂരും അർജുനും മായാതെ കിടപ്പുണ്ട് ഓരോ മലയാളിയുടെയും മനസിൽ.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ ഒൻപത് പേരെയാണ് അന്ന് മരണം കവർന്നത്. ശക്തമായ മഴയെ തുടർന്ന് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചലിൽ അർജുനൊപ്പം കർണാടക, തമിഴ്‌നാട് സ്വദേശികളും മരിച്ചു.

ഗംഗാവലി പുഴയിൽ 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്.

72-നാൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷവും രണ്ട് പേരെ കണ്ടെത്താനായില്ല. ഷിരൂർ ഒരു വലിയ പാഠമായിരുന്നുവെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ മാധ്യമങ്ങളൊടെ പറഞ്ഞു.
.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts