യുവാവിനെതിരായ ബലാത്സംഗ കേസ് റദ്ദാക്കി കർണാടക ഹൈകോടതി

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെതിരായ കേസ് റദ്ദാക്കി കർണാടക ഹൈകോടതി.യുവാവിന് പുറമേ ഇയാളുടെ അമ്മയും അയൽവാസിയും കേസിൽ പ്രതികളായിരുന്നു.

യുവാവും പരാതിക്കാരിയും തമ്മിൽ ആറ് മാസമായി പരിചയത്തിലായിരുന്നുവെന്നും വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പരാതിയെത്തിയത്.

18 വയസ് മുതൽ യുവതിയും യുവാവും പരിചയത്തിലായിരുന്നു. അതിനിടെ യുവതി മറ്റൊരു വിവാഹം കഴിച്ചു. യുവതിയുടെ ഭർത്താവിന്റെ മരണശേഷം ഇരുവരും വീണ്ടും അടുത്തു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

ഇതിനിടെ വിവാഹം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ യുവതി യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്നായിരുന്നു പരാതി.

തുടർന്ന് പൊലീസ് ബലാത്സംഗ കുറ്റം ഉൾപ്പടെ ചുമത്തി യുവാവിനെതിരെ കേസെടുത്തു. എന്നാൽ, യുവതി യുവാവും ദീർഘകാലമായി പരിചയമുള്ളവരാണെന്നും അതുകൊണ്ട് പീഡന പരാതി നിലനിൽക്കില്ലെന്നും സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ മുൻനിർത്തി യുവാവിനെ കുറ്റവിമുക്തനാക്കുകയാണെന്നുമാണ് കർണാടക ഹൈകോടതി അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
[masterslider id="10"]

Related posts