കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം ചെളിക്കുണ്ടിൽ കണ്ടെത്തി

ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം അന്നുതന്നെ മണ്ഡ്യയിലെ മളവള്ളി ടൗണിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ചെളിക്കുണ്ടിൽ കണ്ടെത്തി. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സുരേഷ് കുമാർ അശ്വിനി എന്നീ ദമ്പദികളുടെ മകളായ ദിവ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച് അന്വേഷണം ആരംഭിച്ചു. ട്യൂഷൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി രാവിലെ 11 മണിയോടെ ദിവ്യ വീട്ടിൽ നിന്ന് പോയിരുന്നുവെങ്കിലും ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയില്ല. തുടർന്ന് മകൾ എവിടെയാണെന്ന് അറിയാത്തതിനെ തുടർന്ന് മാതാപിതാക്കൾ തിരച്ചിൽ തുടങ്ങി. പോലീസിനെ സമീപിക്കുന്നതിന് മുമ്പ് കുട്ടിയുടെ മാതാപിതാക്കൾ അവളെ അന്വേഷിക്കുകയും അയൽക്കാരോടും ബന്ധുക്കളോടും ട്യൂഷൻ സെന്ററിലെയും അവളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

അന്വേഷണത്തിനൊടുവിൽ മകളുടെ മൃതദേഹം ചെളിക്കുണ്ടിൽ കണ്ടെതുകയായിരുന്നു. മകളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ദുരൂഹത ആരോപിച്ച് രക്ഷിതാക്കൾ പോലീസിൽ സമീപിക്കുകയും പോലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു.

പോലീസ് സൂപ്രണ്ട് എൻ.യതീഷ് സംഭവസ്ഥലം സന്ദർശിച്ച് സംഭവത്തെക്കുറിച്ച് വിശദമായി വിവരങ്ങൾ ശേഖരിച്ചു. മലവള്ളി ടൗൺ പോലീസ് സ്‌റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി മാധ്യമപ്രവർത്തകരോട് പറഞ്ഞു . പോലീസ് ഇൻസ്പെക്ടർ രാജേഷാണ് കേസ് അന്വേഷിക്കുന്നത്. മരണകാരണം വ്യക്തമാകുന്നതിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts