ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിനെയും മാരിയപ്പന പാളയത്തെയും ബന്ധിപ്പിക്കുന്ന റോഡ് രാത്രി 10 മുതൽ പുലർച്ചെ 5 വരെ അടച്ചിടും. കഴിഞ്ഞ ദിവസങ്ങളിൽ കാമ്പസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകട പരമ്പരകളെ തുടർന്ന് കാമ്പസിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 5 വരെ റോഡ് അടച്ചിടാൻ സർവകലാശാല അധികൃതർ തീരുമാനിച്ചു.
ഇതോടെ കാമ്പസിലേക്കുള്ള രണ്ട് പ്രവേശന, എക്സിറ്റ് പോയിന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ (NLSIU) പൊതുജനങ്ങൾക്ക് രാത്രി 8 മുതൽ പുലർച്ചെ 5 വരെ പ്രവേശനം നിയന്ത്രിച്ചിരുന്നു.
കാമ്പസിൽ ബിഎംടിസി ബസിടിച്ച് അപകടത്തിൽപ്പെട്ട എംഎസ്‌സി വിദ്യാർഥിനി ശിൽപശ്രീ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ വ്യാഴാഴ്ച ബെംഗളൂരു സർവകലാശാല വൈസ് ചാൻസലർ ഡോ.ജയകര എസ്.എം. സന്ദർശിച്ചിരുന്നു. അപകടത്തിൽപെട്ട 22കാരിയുടെ നില ഗുരുതരമായി തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.