6 മാസത്തിനുള്ളിൽ 2500 ഓളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് ബൈജൂസ്

ബെംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആറ് മാസത്തിനുള്ളിൽ 2500 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസ്. ഉള്ളടക്കം, മാധ്യമം സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള വകുപ്പുകളിൽ 50,000 തൊഴിലാളികളിൽ 5 ശതമാനം കമ്പനി അടുത്ത ആറ് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി വെട്ടിക്കുറയ്ക്കും. ബജറ്റ് ചെലവുകൾ നിയന്ത്രിക്കുന്നതിനും മാർക്കറ്റിംഗും പ്രവർത്തന ചെലവും ഒപ്റ്റിമൈസ് ചെയ്യുന്നതിനുമാണ് കൂട്ടം പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായി തരംതിരിക്കപ്പെട്ട ബൈജൂസിന്റെ വരുമാന നഷ്ടം 4,588 കോടി രൂപയാണ്. ബൈജൂസ് അതിന്റെ കെ10 അനുബന്ധ സ്ഥാപനങ്ങളായ മെറിറ്റ്നേഷൻ, ട്യൂട്ടർവിസ്റ്റ, സ്കോളർ, ഹാഷ്‌ലെൺ എന്നിവയെ…

Read More

രാഹുൽ ഗാന്ധിയെ അനുഗമിച്ച് രാമ ലക്ഷ്മണൻമാർ

ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ കർണാടക-ലെഗിൽ, ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമന്റെയും വേഷം ധരിച്ച കലാകാരന്മാർ ബെള്ളാരിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നു. ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങളിൽ വസ്ത്രധാരണം, ആഭരണങ്ങൾ, വില്ലും അമ്പും , കൂടാതെ ഹനുമാന്റെ ഗദ എന്നിവയുമായി രാഹുൽ ഗാന്ധി കലാകാരന്മാർക്കൊപ്പം നടക്കുന്നതായി കാണിക്കുന്നു. ലക്ഷ്മണന്റെ വേഷം ധരിച്ച കലാകാരനുമായി രാഹുൽ ഗാന്ധി ഹസ്തദാനം ചെയ്യുന്നതും കാണാം. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റർ പിന്നിടുകയാണ്. രാഹുൽ ഗാന്ധി…

Read More

മുരുക മഠാധിപതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു

ബെംഗളൂരു: ചിത്രദുര്‍ഗ മുരുക മഠാധിപതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മഠം സ്കൂളിലെ പാചക തൊഴിലാളിയാണ് തന്‍റെ മകളെ സ്വാമി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ കേസ് നല്‍കിയത്. രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ശിവമൂര്‍ത്തി മുരുക ശരണരുവിനെതിരെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. മഠാധിപതി ഉള്‍പ്പടെ ഏഴ്‌ പേര്‍ക്കെതിരെയാണ് പോലീസ് പോക്‌സോ ചുമത്തിയിരിക്കുന്നത്. മഠത്തിലെ താമസക്കാരികളായ വിദ്യാര്‍ഥിനികളെയാണ് മഠാധിപതി പീ‍ഡിപ്പിച്ചതെന്നാണ് നേരത്തെയുള്ള കേസ്. മൈസൂരുവിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന…

Read More

വന്ദേഭാരത് എക്സ്പ്രസ്സ്‌ ചെന്നൈ – ബെംഗളൂരു സർവീസ് അടുത്ത മാസം മുതൽ

ബെംഗളൂരു: റെയില്‍വേ പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ തെക്കെ ഇന്ത്യയിലും സര്‍വീസ് ആരംഭിക്കുന്നു. ചെന്നൈ- ബെംഗളൂരു -മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ് നവംബര്‍ 10 മുതല്‍ ഓടിതുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ആണിത്. ഗുജറാത്തില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് കഴിഞ്ഞാഴ്ച സര്‍വീസ് ആരംഭിച്ചിരുന്നു.

Read More

ഭാരത് ജോഡോ, കർണാടക പര്യടനം പൂർത്തിയാക്കി ആന്ധ്രയിലേക്ക് 

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടക പര്യടനം പൂര്‍ത്തിയാക്കി ആന്ധ്രപ്രദേശിലേക്ക്. ക​ര്‍​ഷ​ക​രെ നേ​രി​ല്‍​ ക​ണ്ട് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞും പ​രാ​തി​ക​ളും സ​ങ്ക​ട​ങ്ങ​ളും കേ​ട്ടു​മാ​യി​രു​ന്നു കര്‍ണാടകത്തിലൂടെയുള്ള രാ​ഹു​ലിന്‍റെ പദയാ​ത്ര. ഇന്ന് രാവിലെ കര്‍ണാടക ചി​​ത്ര​ദു​ര്‍​ഗ ജി​ല്ല​യി​ലെ രാംപുരയില്‍ നിന്നാണ് പദയാത്ര പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് 10 മണിയോടെ ആന്ധ്രയില്‍ പ്രവേശിച്ചു. പദയാത്രയുടെ ഭാഗമായി ബെ​ള്ളാ​രി​യി​ല്‍ വ​ന്‍ റാ​ലി കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കുന്നുണ്ട്. രാ​ഹു​ല്‍ ഗാ​ന്ധി​ക്കും സോ​ണി​യ ഗാ​ന്ധി​ക്കും പു​റ​മെ, ക​ര്‍​ണാ​ട​ക നേ​താ​ക്ക​ളും രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി…

Read More

കന്നഡ ഭാഷയെയും ജനങ്ങളെയും തൊട്ടാൽ വിവരമറിയും ; രാഹുൽ ഗാന്ധി

ബെംഗളൂരു: കർണാടകയിലെ ജനങ്ങളെയും അവരുടെ ഭാഷയെയും ആക്രമിച്ചാൽ ബിജെപിയും ആർഎസ്എസും കോൺഗ്രസിന്റെ തനിരൂപം കാണേണ്ടിവരുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിലെ ചിത്രദുർഗയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. സെൻട്രൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ എഴുതാൻ അനുവദിക്കൂ എന്നും ഒരുപ്രാദേശിക ഭാഷയിലും എഴുതാനാകില്ലെന്നും ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ പ്രസ്താവനകൾക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. പരസ്പരം സംസാരിക്കാൻ മാത്രമുള്ള ഒന്നല്ല ഭാഷ. ഏതൊരു ഭാഷയും അവരുടെ ചരിത്രവും സംസ്‌കാരവുമാണ്. സ്വന്തം ഭാഷ പറയുന്നതിൽ നിന്ന് ഒരാളെയും…

Read More

നിർബന്ധിത മതപരിവർത്തനം, മുൻ കൗൺസിലറും സഹായികളും അറസ്റ്റിൽ

ബെം​ഗളൂരു: ദലിത് യുവാവിനെ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടർന്ന് മുന്‍ കൗണ്‍സിലറെയും സഹായികളെയും ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ദലിത് യുവാവിനെ നിര്‍ബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മാറ്റിയെന്നും ലിം​ഗാ​ഗ്ര ചര്‍മം ഛേദിക്കുകയും ബീഫ് നല്‍കുകയും ചെയ്തെന്നുമാണ് ആരോപണം. ബിബിഎംപി കൗണ്‍സിലില്‍ ബനശങ്കരി ക്ഷേത്രം മുന്‍ കൗണ്‍സിലര്‍ എസ് അന്‍സാര്‍ പാഷ, ബനശങ്കരി മസ്ജിദ് ഖബറിസ്ഥാന്‍ പ്രസിഡന്റ് നയാസ് പാഷ , ഹാജി സാബ് എന്ന ഷമീം സാലിക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ഡ്യ യാദവനഹള്ളി സ്വദേശി ശ്രീധര്‍ എന്നയാളാണ് പരാതിക്കാരന്‍. ശ്രീധര്‍…

Read More

ഷൂവിനുള്ളിൽ പാമ്പ്, വൈറലായി വീഡിയോ

ബെംഗളൂരു: കർണാടകയിലെ മൈസൂരുവിൽ ഷൂവിനുള്ളിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘ചെറുപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന പാമ്പ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഷൂ ധരിക്കാൻ ഒരുങ്ങുമ്പോൾ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടതാണ് സംഭവം. ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയിൽ ആരോ വടികൊണ്ട് ഷൂ ചലിപ്പിക്കുമ്പോൾ ഒരു മൂർഖൻ ആക്രമണകാരിയായി ഷോവിൽ നിന്ന് പുറത്തേക്ക് വരുന്നതായി കാണാം.

Read More

ടിക്കറ്റ് എടുക്കാതെ ട്രെയിൻ യാത്ര, 5 മലയാളി യുവാക്കൾ പിടിയിൽ

ബെംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് അഞ്ച് മലയാളി യുവാക്കളെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ജുനൈദ്, സുജിത്, വിഷ്ണു, യൂനുസ്, മിസ്‌അബ് എന്നിവർക്കാണ് ഉടുപ്പി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. യുവാക്കൾ മത്സ്യഗന്ധ എക്‌സ്‌പ്രസ് ട്രെയിനിൽ മംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് ടിക്കറ്റില്ലാതെ ജനറൽ കംപാർട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായും ട്രെയിനിൽ ശല്യം സൃഷ്ടിക്കുന്നതായും ഡ്യൂട്ടിയിലുള്ള ടിടിഐ അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് ഉഡുപ്പിയിലെ ആർപിഎഫ് ഓഫീസിലേക്ക് കൊണ്ടുപോയ അഞ്ചുപേരെ ആർപിഎഫ് ജീവനക്കാർ ടിക്കറ്റില്ലാത്തതിന്…

Read More

കേരള ആർ.ടി.സി ദീപാവലി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: കേരള ആർ ടി സിയുടെ ദീപാവലി സ്പെഷ്യൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 20 മുതൽ 23 വരെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും 23 മുതൽ 27 വരെ ബെംഗളൂരുവിലേക്കുമാണ് അധിക സർവീസുകൾ. ഏറ്റവും കൂടുതൽ തിരക്കുള്ള 21,22 തിയ്യതികളിലേക്കുള്ള 10 സ്പെഷ്യൽ സെർവിസികളിലേക്കുള്ള ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചത്. കർണാടക ആർ ടി സി 21,22 തിയ്യതികളിൽ 18 സ്പെഷ്യൽ സർവീസുകളിലേക്കുള്ള ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. തിരക്ക് കൂടിയതോടെ ടിക്കറ്റ് നിരക്കും കൂടിയിട്ടുണ്ട്.

Read More
Click Here to Follow Us