ടിക്കറ്റ് എടുക്കാതെ ട്രെയിൻ യാത്ര, 5 മലയാളി യുവാക്കൾ പിടിയിൽ

ബെംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് അഞ്ച് മലയാളി യുവാക്കളെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു.

ജുനൈദ്, സുജിത്, വിഷ്ണു, യൂനുസ്, മിസ്‌അബ് എന്നിവർക്കാണ് ഉടുപ്പി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. യുവാക്കൾ മത്സ്യഗന്ധ എക്‌സ്‌പ്രസ് ട്രെയിനിൽ മംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് ടിക്കറ്റില്ലാതെ ജനറൽ കംപാർട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായും ട്രെയിനിൽ ശല്യം സൃഷ്ടിക്കുന്നതായും ഡ്യൂട്ടിയിലുള്ള ടിടിഐ അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് ഉഡുപ്പിയിലെ ആർപിഎഫ് ഓഫീസിലേക്ക് കൊണ്ടുപോയ അഞ്ചുപേരെ ആർപിഎഫ് ജീവനക്കാർ ടിക്കറ്റില്ലാത്തതിന് തടഞ്ഞുവച്ചു. ആർ‌പി‌എഫ് ഓഫീസിൽ, യുവാക്കൾ ബഹളം വെക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തു അഞ്ച് പേരെയും കോടതിയിൽ ഹാജരാക്കി. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഒരു മാസം തടവും 1000 രൂപ വീതം പിഴയും ശല്യം സൃഷ്ടിച്ചതിന് 100 രൂപ വീതവും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവ് ശിക്ഷ നൽകാനും കോടതി ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts