നിർബന്ധിത മതപരിവർത്തനം, മുൻ കൗൺസിലറും സഹായികളും അറസ്റ്റിൽ

ബെം​ഗളൂരു: ദലിത് യുവാവിനെ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടർന്ന് മുന്‍ കൗണ്‍സിലറെയും സഹായികളെയും ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

ദലിത് യുവാവിനെ നിര്‍ബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മാറ്റിയെന്നും ലിം​ഗാ​ഗ്ര ചര്‍മം ഛേദിക്കുകയും ബീഫ് നല്‍കുകയും ചെയ്തെന്നുമാണ് ആരോപണം. ബിബിഎംപി കൗണ്‍സിലില്‍ ബനശങ്കരി ക്ഷേത്രം മുന്‍ കൗണ്‍സിലര്‍ എസ് അന്‍സാര്‍ പാഷ, ബനശങ്കരി മസ്ജിദ് ഖബറിസ്ഥാന്‍ പ്രസിഡന്റ് നയാസ് പാഷ , ഹാജി സാബ് എന്ന ഷമീം സാലിക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

മണ്ഡ്യ യാദവനഹള്ളി സ്വദേശി ശ്രീധര്‍ എന്നയാളാണ് പരാതിക്കാരന്‍. ശ്രീധര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായതിനാല്‍ റഹ്മാന്‍ എന്നയാളോട് സഹായം അഭ്യര്‍ത്ഥിക്കുകയും അദ്ദേഹം ബനശങ്കരി പള്ളിയില്‍ കൊണ്ടുപോയി നയാസിനും സാലിക്കിനും പരിചയപ്പെടുത്തുകയും ചെയ്തു. അവര്‍ അവനെ മസ്ജിദില്‍വെച്ച്‌ മതംമാറാന്‍ നിര്‍ബന്ധിച്ചു. പിന്നീട്, ലിം​ഗാ​ഗ്ര ചര്‍മം ഛേദിക്കുകയും ബീഫ് നല്‍കുകയും മുഹമ്മദ് സല്‍മാന്‍ എന്ന് പേരുമാറ്റുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ഇയാളുടെ പേരില്‍ കൊട്ടക് മഹീന്ദ്ര ബാങ്കില്‍ അക്കൗണ്ട് തുറന്ന് 35,000 രൂപ നിക്ഷേപിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് കാണിച്ച്‌ വീഡിയോ പകര്‍ത്താനും സത്യവാങ്മൂലം ഒപ്പിടാനും ആവശ്യപ്പെട്ടതായി ശ്രീധര്‍ പോലീസിന് മൊഴി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts