ജെഡിഎസ് മുൻ എം.പി ശിവരാമ ഗൗഡ ബിജെപി യിൽ

ബെംഗളൂരു:മണ്ഡ്യയില്‍ നിന്നുളള ജെ.ഡി-എസിന്റെ മുന്‍ എം.പി. എല്‍.ആര്‍. ശിവരാമ ഗൗഡ ബി.ജെ.പിയില്‍ ചേര്‍ന്നു.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ബി.ജെ.പി ഓഫിസില്‍ നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, മന്ത്രിമാരായ ഡോ. കെ. സുധാകര്‍, കെ. ഗോപാലയ്യ എന്നിവര്‍ പങ്കെടുത്തു. രണ്ടു തവണ എം.എല്‍.എയായിരുന്ന ശിവരാമ ഗൗഡ മുമ്പ് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

അദ്ദേഹത്തോടൊപ്പം മകന്‍ ചേതന്‍ ഗൗഡയും ബി.ജെ.പിയില്‍ ചേര്‍ന്നു. മുമ്പ് ബെംഗളൂരുവിലെ പത്മനാഭ നഗറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ചേതന്‍ ഗൗഡ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.1989ലും 1994ലും സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയമസഭയിലെത്തി. 2018ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡ്യയില്‍നിന്ന് ജെ.ഡി-എസ് ടിക്കറ്റില്‍ 3,24,943 വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്‍.ആര്‍ ശിവരാമ ഗൗഡ ബി.ജെ.പിയുടെ ഡോ. സിദ്ധരാമയ്യയെ തോല്‍പിച്ചിരുന്നു. പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിവരാമ ഗൗഡയെ ജെ.ഡി-എസ് പുറത്താക്കി.

ഇത്തവണ നാഗമംഗല സീറ്റില്‍ കണ്ണുവെച്ചാണ് ശിവരാമ ഗൗഡ ബി.ജെ.പിയില്‍ ചേക്കേറിയത്. ജെ.ഡി-എസിന്റെ സുരേഷ് ഗൗഡയുടെ സിറ്റിങ് സീറ്റാണിത്. കോണ്‍ഗ്രസിന്റെ ചലുവരായ സ്വാമിക്ക് പിന്നില്‍ 1915 വോട്ടുമായി മൂന്നാമതായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. ഈ സീറ്റിലേക്ക് ശിവരാമ ഗൗഡയെത്തുമ്പോള്‍ മണ്ഡലത്തില്‍ ത്രികോണ മത്സരം രൂപപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉടൻ വീട് നോക്കരുത്, യാത്രയിൽ ശ്രദ്ധിക്കൂ! ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർക്ക് ഈ യുവതി നൽകുന്ന മുന്നറിയിപ്പ് എന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us