ക്രിസ്തുമസ് അവധിക്ക് നാട്ടിലെത്താൻ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈസൂരുവിനും കൊച്ചുവേളിക്കും ഇടയിലാണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 23, 25 തീയതികളിൽ രാത്രി 11.30ന് മൈസൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടും. പിന്നീട് 7.20ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്. അതേപോലെ തന്നെ തിരിച്ചും രണ്ടു സർവീസുണ്ട്. 24, 26 തീയതികളിൽ കൊച്ചുവെളിയിൽ നിന്ന് 10 മണിക്ക് ട്രെയിൻ പുറപ്പെടും. തുടർന്ന് 7.15ന് മൈസൂരുവിൽ എത്തുന്നു നിലയിലാണ് ട്രെയിൻ…

Read More

വന്ദേഭാരത് എക്സ്പ്രസ്സ്‌ ചെന്നൈ – ബെംഗളൂരു സർവീസ് അടുത്ത മാസം മുതൽ

ബെംഗളൂരു: റെയില്‍വേ പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ തെക്കെ ഇന്ത്യയിലും സര്‍വീസ് ആരംഭിക്കുന്നു. ചെന്നൈ- ബെംഗളൂരു -മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ് നവംബര്‍ 10 മുതല്‍ ഓടിതുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ആണിത്. ഗുജറാത്തില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് കഴിഞ്ഞാഴ്ച സര്‍വീസ് ആരംഭിച്ചിരുന്നു.

Read More

ട്രെയിൻ, ട്രക്കുമായി കൂട്ടിയിടിച്ചു 

ബെംഗളൂരു :കര്‍ണാടകയിലെ ബിദറിലെ ഭാല്‍കി റെയില്‍വേ ക്രോസിൽ ട്രെയിന്‍ ട്രകുമായി കൂട്ടിയിടിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല. അമിതവേഗതയിലെത്തിയ എക്‌സ്പ്രസ് ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. അപകടത്തെ തുടർന്ന് കുറച്ച് സമയം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

Read More
Click Here to Follow Us