നളിൻ കുമാർ കട്ടീലിന്റെ കാർ പോലീസ് തടഞ്ഞു

ബെംഗളൂരു:ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ സഞ്ചരിച്ച കാര്‍ പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞ് പരിശോധിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചര്‍മ്മാഡി ചെക് പോസ്റ്റിലാണ് തടഞ്ഞത്. ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് ചര്‍മ്മാഡി ചുരം വഴി വരുകയായിരുന്നു നളിന്‍ കുമാര്‍. ഇദ്ദേഹത്തെ അനുധാവനം ചെയ്ത ബിജെപി ദക്ഷിണ കന്നഡ ജില്ല പ്രസിഡണ്ട് സുദര്‍ശന്റെ കാര്‍, അകമ്പടി സേവിച്ച അഞ്ച് പോലീസ് വാഹനങ്ങള്‍ എന്നിവയും എച്ച് ബി ജയകീര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്ര തുടരാന്‍…

Read More

സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല, ചിക്ക്പേട്ടിൽ ഗംഗാംബിക പത്രിക നൽകി 

ബെംഗളൂരു: നഗരത്തിലെ ചിക്ക്പേട്ട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുമ്പെ കോണ്‍ഗ്രസ് നേതാവ് ഗംഗാംബികെ മല്ലികാര്‍ജുന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബംഗളൂരു കോര്‍പറേഷന്‍ മുന്‍ മേയറാണ് ഗംഗാംബികെ. ഇതുവരെ 166 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് രണ്ടു ഘട്ടങ്ങളിലായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ചിക്ക്പേട്ട് അടക്കം 58 മണ്ഡലങ്ങളില്‍ ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. കോണ്‍ഗ്രസില്‍ ചിക്ക്പേട്ട് മണ്ഡലത്തിനായി ഗംഗാംബികെ മല്ലികാര്‍ജുനിന് പുറമെ, മുന്‍ എം.എല്‍.എ ആര്‍.വി. ദേവരാജ്, കെ.ജി.എഫ് ബാബു എന്നിവരും നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ചിക്ക്പേട്ട് മണ്ഡലം ഗംഗാംബികെക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച്‌ രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കള്‍…

Read More

മുൻ ഉപമുഖ്യമന്ത്രി സാദവി കോൺഗ്രസിൽ 

ബെംഗളൂരു: ബിജെപി സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാദവി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ്‌ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം പിസിസി പ്രസിഡന്റ്‌ ഡി. കെ ശിവകുമാറാണ് സാദവിയുടെ കോൺഗ്രസ്‌ പ്രവേശനം പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെ തുടർന്നാണ് സാദവി പാർട്ടി വിട്ടത്. നേരത്തെ ശിവകുമാറുമായും സിദ്ധരാമയ്യ, രൺദീപ് സിംഗ് സുർജേവാല എന്നിവരുമായും സാദവി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്തോളം സിറ്റിംഗ് എംഎൽഎ മാർക്ക് തങ്ങൾക്കൊപ്പം ചേരണമെന്ന് താത്പര്യമുണ്ടെങ്കിലും അവരെ ഉൾക്കൊള്ളാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും ഡികെ ശിവകുമാർ…

Read More

ചാമുണ്ഡി മലയിൽ രണ്ടേക്കറിലധികം വനം കത്തിനശിച്ചു

ബെംഗളൂരു: ബുധനാഴ്ച വൈകീട്ടുണ്ടായ കാട്ടുതീയിൽ ചാമുണ്ഡി മലയുടെ അടിവാരത്തിന് സമീപം രണ്ടേക്കറിലധികം വനം കത്തിനശിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ധന്യശ്രീയുടെ നേതൃത്വത്തിൽ 10-ലധികം വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർ ആൻഡ് എമർജൻസി സർവീസ് വകുപ്പിന്റെ രണ്ട് വാഹനങ്ങളും ചേർന്ന് മൂന്ന് മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെയാണ് തീ അണച്ചത്. പ്രദേശത്ത് ചെറിയ കുറ്റിച്ചെടികൽ നശിച്ചെങ്കിലും വലിയ മരങ്ങൾ അധികം നശിച്ചിട്ടില്ല. എന്നിട്ടും നാശത്തിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്താൻ ആയത് ഇല്ലന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ ധന്യശ്രീ പറഞ്ഞു.

Read More

സൽമാൻ ഖാൻ ഏപ്രിൽ 30 ന് കൊല്ലപ്പെടുമെന്ന് ഭീഷണി സന്ദേശം

ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധ ഭീഷണി. ‘ഏപ്രില്‍ 30 ന് കൊല്ലുമെന്ന ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ഭീഷണികളാണ് സല്‍മാന്‍ ഖാന് അനുദിനം ലഭിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇ-മെയില്‍ വഴി അദ്ദേഹത്തിന് വധഭീഷണി ലഭിച്ചിരുന്നു. ഇതോടെ മുംബൈ പോലീസ് അദ്ദേഹത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം മറ്റൊരു വധഭീഷണി കൂടി വന്നത് . വിളിച്ചയാള്‍ ഏപ്രില്‍ 30 ന് സല്‍മാനെ കൊല്ലുമെന്നാണ്…

Read More

ഇരിങ്ങാലക്കുട – ബെംഗളുരു കെഎസ്ആർടിസി ബസ് സർവീസ് ബുക്കിങ് ആരംഭിച്ചു 

തിരുവനന്തപുരം :ഇരിങ്ങാലക്കുട -ബെംഗളുരു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡീലക്സ് അന്തര്‍ സംസ്ഥാന സര്‍വിസിന് ബുക്കിങ് ആരംഭിച്ചതായി മന്ത്രി ഡോ ആര്‍. ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുടയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സര്‍വിസ് 17ന് യാത്ര തുടങ്ങും. ദിവസവും വൈകീട്ട് 6.15ന് ഇരിങ്ങാലക്കുടയില്‍ നിന്ന് പുറപ്പെടുന്ന ബസ് തൃശൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, താമരശ്ശേരി, കല്‍പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂരു വഴി പുലര്‍ച്ച 6.15ന് ബംഗളൂരുവില്‍ എത്തും. തിരികെ ബംഗളൂരുവില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ബസ് മൈസൂരു, ഗുണ്ടല്‍പേട്ട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തൃശൂര്‍ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും. മന്ത്രിതലത്തില്‍ നടത്തിയ…

Read More

ഐപിഎല്ലില്‍ ഇന്ന്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ നേരിടും.

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ നേരിടും. സീസണ്‍ തോല്‍വിയോടെ തുടങ്ങിയ ഇരു ടീമുകളും അവസാന മത്സരത്തില്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്. ലിറ്റണ്‍ ദാസും ജെയ്‌സണ്‍ റോയും കൊല്‍ക്കത്തന്‍ ടീമിനൊപ്പം ചേരുമ്പോള്‍ ബാറ്റിംഗ് കൂടുതല്‍ കരുത്താര്‍ജിക്കും. ഓപ്പണിങ് കോമ്പിനേഷനിലെ വെല്ലുവിളി ഇതോടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഷാര്‍ദുല്‍ ഠാക്കൂറിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിനൊപ്പം ഗുജറാത്തിനെതിരായ റിങ്കു സിംഗിന്റെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ആവേശകരമായ ഫിനിഷിംഗ് മികവ് തുടര്‍ന്നാല്‍ ടീമിന് കാര്യങ്ങള്‍ എളുപ്പം. അതേസമയം അവസാന മത്സരത്തില്‍ പുറത്തെടുത്ത മികവ് നിലനിര്‍ത്താനായിരിക്കും ഹൈദരാബാദ് ലക്ഷ്യമിടുക.…

Read More

നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ചു

road

ബെംഗളൂരു: ബുധനാഴ്ച ഉച്ചയ്ക്ക് സെൻട്രൽ ബെംഗളൂരുവിൽ മദ്യപിച്ച ട്രക്ക് ഡ്രൈവർ മൂലമുണ്ടായ അപകടത്തിൽ സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ചതായി പോലീസ് അറിയിച്ചു. ശിവാജിനഗർ സ്വദേശിയായ നസീം (36) ലോവർ ആഗ്രം റോഡിൽ വിവേക് ​​നഗറിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ട്രക്ക് ഡ്രൈവർ ഭോജരാജുവിനെ (38) അശോക്‌നഗർ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. മെഡിക്കൽ പരിശോധനയിൽ 100 ​​മില്ലി രക്തത്തിൽ 550 മില്ലിഗ്രാം ആൽക്കഹോൾ…

Read More

ഫാമിൽ സ്‌ഫോടനം: 18,000 പശുക്കള്‍ ചത്തു

അമേരക്കന്‍ സംസ്ഥാനമായ ടെക്സാസിലെ ഫാമിലുണ്ടായ സ്‌ഫോടനത്തില്‍ 18,000 പശുക്കള്‍ ചത്തു. അപകടത്തിൽ നിരവധി തൊഴിലാളികള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഒരാളുടെ നില ഗുരുതരം. മീഥെയ്ന്‍ വാതകത്തിന് തീപിടിച്ചതാകാം സ്‌ഫോടനത്തിന് കാരണം എന്നാണ് അധികൃതരുടെ വാദം. ദിമിത്ത് പട്ടണത്തിനടുത്തുള്ള സൗത്ത് ഫോര്‍ക്ക് ഫാമിലാണ് സ്‌ഫോടനം ഉണ്ടായത്. തിങ്കളാഴ്ചയാണ് സ്‌ഫോടനം ഉണ്ടായത്. ഫാമില്‍ നിന്ന് കറുത്ത പുകയും തീയും ഉയരുന്നത് കണ്ട് സമീപവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചില്‍ നടത്തിയപ്പോഴാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തെന്നും തൊഴിലാളികളും കുടുങ്ങിക്കിടക്കുന്നതും ശ്രദ്ധയില്‍ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.…

Read More

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗുജറാത്ത് ടൈറ്റന്‍സ്

  ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗുജറാത്ത്് ടൈറ്റന്‍സ്. മൊഹാലിയില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ സ്‌കോര്‍ അനായാസം മറികടക്കാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഗുജറാത്ത് പവര്‍പ്ലെയില്‍ ബാറ്റ് വീശിയത്.എന്നാല്‍ അഞ്ചാം ഓവറില്‍ ടീം 48ല്‍ നില്‍ക്കെ 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തി സായി സുദര്‍ശനൊപ്പം ചേര്‍ന്ന് ഓപ്പണര്‍ ശൂഭ്മാന്‍ ഗില്‍ റണ്‍ അതിവേഗം ഉയര്‍ത്തി. എന്നാല്‍ 19…

Read More
Click Here to Follow Us