ബെംഗളൂരു : സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ബെംഗളൂരു നോർത്ത് റെയിഞ്ച് മുസാബഖ (ഇസ്ലാമീക കലാമേള ) യിൽ എം.എം.എ ഹയാത്തുൽ ഇസ്ലാം മദ്രസ ഓവറോൾ കിരീടം നേടി ഒന്നാമതായി. അദ്ധ്യാപക ഫെസ്റ്റിൽ യലഹങ്ക ഹിദായത്തു സ്വിബിയാൻ മദ്രസക്കാണ് ഓവറോൾകിരീടം.15 മദ്റസകളിലെ അദ്ധ്യ പകരും വിദ്യാർത്ഥികളുമാണ് മുപ്പതോളം ഇനം മത്സരങ്ങളിൽ മാറ്റുരച്ചത്.
വിദ്യാർത്ഥി ഫെസ്റ്റിൽ 160 പേയിന്റ്നേടിയാണ് എം.എം.എ ഹയാത്തുൽ ഇസ്ലാം മദ്റസ ഒന്നാമതെത്തിയത്. 60 പേയിൻ്റ് നേടിയ ഖുവ്വത്തുൽ ഇസ്ലാം മദ്റസ ആർസിപുരം രണ്ടാം സ്ഥാനവും 55 പോയിൻ്റ് നേടി ഹിദായത്തുസ്സി ബിയാൻ മദ്റസ യലഹങ്ക മൂന്നാം സ്ഥാനവും കരസ്തമാക്കി.
അദ്ധ്യാപക ഫെസ്റ്റിൽ യലഹങ്ക ഹിദായത്തുസ്സി ബിയാൻമദ് സ ഒന്നാം സ്ഥാനവും, അൽമദ് റസത്തുൽ ബദ്രിയ്യ: രണ്ടാം സ്ഥാനവും നേടി.
വിദ്യാർത്ഥി ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ എം.എം എ ഹയാത്തുൽ ഇസ്ലാം മദ്രസക്കുള്ള ഓവറോൾ ട്രോഫി ജംഇയ്യത്തുൽ മുഅല്ലീമീൻ ജില്ലാ ജനറൽ സെക്രട്ടറി അയ്യൂബ് ഹസനിയിൽ നിന്ന് എം എം എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഏറ്റ് വാങ്ങി.അദ്യാപക ഓവറോൾ ട്രോഫിയും സദസ്സിൽ വെച്ച് വിതരണം ചെയ്തു.
ഡബിൾ റോഡ് ശാഫി മസ്ജിദിൽ വെച്ച് നടന്ന ചടങ്ങിങ്ങിൽ റെയിഞ്ച് പ്രസി ഡണ്ട് മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. എം.എം.എ വൈസ് പ്രസിഡണ്ട് അഡ്വ. പി ഉസ്മാൻ , മദ്രസ കമ്മിറ്റി ചെയർമാൻ കെ.എച്ച് ഫാറൂഖ്, കെ.സി.അബ്ദുൽ കാദർ , അബ്ദുൽ റസാഖ് മൗലവി, പി.പി. അശ്റഫ് മൗലവി, സാജിദ് ഗസ്റ്റാലിതുടങ്ങിയവർ പ്രസംഗിച്ചു.
അയ്യൂബ് ഹസനി ചെയർമാനും അബ്ദുൽ ലത്തീഫ് ഹാജി ജനറൽ കൺ വീനറും അബു ഹാജി ട്രഷററുംവിവിദ മദ്റസ ടിം മേനേജർമാരായ
മനാഫ് മൗലവി യല ഹങ്ക ,അബ്ദുല്ല അശ്ശാഫി യശന്തപുരം, 1 സർത്താജ് വാഫി ഗൗരി പാളയ, ഷഫീഖ് ഫൈസി ആർസി പുരം, ഇബ്രാഹിം മൗലവിതാനീ റോഡ്, സിറാജുദ്ധീൻ ഹുദവി എം.എം എ, മലയമ്മ അശ്രഫ് മൗലവി, ശാഹിദ് മൗലവി വാൽമീഗിനഗർ തുടങ്ങിയവർ മെമ്പർമാരുമായ കമ്മിറ്റി യാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.