മുൻ ഉപമുഖ്യമന്ത്രി സാദവി കോൺഗ്രസിൽ 

ബെംഗളൂരു: ബിജെപി സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാദവി കോൺഗ്രസിൽ ചേർന്നു.

കോൺഗ്രസ്‌ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം പിസിസി പ്രസിഡന്റ്‌ ഡി. കെ ശിവകുമാറാണ് സാദവിയുടെ കോൺഗ്രസ്‌ പ്രവേശനം പ്രഖ്യാപിച്ചത്.

ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെ തുടർന്നാണ് സാദവി പാർട്ടി വിട്ടത്. നേരത്തെ ശിവകുമാറുമായും സിദ്ധരാമയ്യ, രൺദീപ് സിംഗ് സുർജേവാല എന്നിവരുമായും സാദവി കൂടിക്കാഴ്ച നടത്തിയിരുന്നു.

  ഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ

പത്തോളം സിറ്റിംഗ് എംഎൽഎ മാർക്ക് തങ്ങൾക്കൊപ്പം ചേരണമെന്ന് താത്പര്യമുണ്ടെങ്കിലും അവരെ ഉൾക്കൊള്ളാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts