സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല, ചിക്ക്പേട്ടിൽ ഗംഗാംബിക പത്രിക നൽകി 

ബെംഗളൂരു: നഗരത്തിലെ ചിക്ക്പേട്ട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുമ്പെ കോണ്‍ഗ്രസ് നേതാവ് ഗംഗാംബികെ മല്ലികാര്‍ജുന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ബംഗളൂരു കോര്‍പറേഷന്‍ മുന്‍ മേയറാണ് ഗംഗാംബികെ. ഇതുവരെ 166 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് രണ്ടു ഘട്ടങ്ങളിലായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

ചിക്ക്പേട്ട് അടക്കം 58 മണ്ഡലങ്ങളില്‍ ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. കോണ്‍ഗ്രസില്‍ ചിക്ക്പേട്ട് മണ്ഡലത്തിനായി ഗംഗാംബികെ മല്ലികാര്‍ജുനിന് പുറമെ, മുന്‍ എം.എല്‍.എ ആര്‍.വി. ദേവരാജ്, കെ.ജി.എഫ് ബാബു എന്നിവരും നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ചിക്ക്പേട്ട് മണ്ഡലം ഗംഗാംബികെക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച്‌ രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കള്‍ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ കണ്ടിരുന്നു. ഗംഗാംബികയെ അനുകൂലിച്ച്‌ ലിംഗായത്ത് നേതാക്കളും ഖാര്‍ഗെയെ കണ്ടിരുന്നു. മുഹൂര്‍ത്തം കണക്കിലെടുത്താണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്നാണ് ഗംഗാംബികെയുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts