സിദ്ധരാമയ്യ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ 24 അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

സിദ്ധരാമയ്യ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ 24 അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.

എച്ച്‌കെ പാട്ടീല്‍, എംബി പാട്ടീല്‍ കൃഷ്ണ ബൈരെഗൗഡ, എന്‍ ചെലുവരയസ്വാമി, കെ വെങ്കിടേഷ്, എച്ച്‌സി മഹാദേവപ്പ, ഈശ്വര്‍ ഖന്ദ്രെ, ദിനേഷ് ഗുണ്ടു റാവു, ലക്ഷ്മി ഹെബ്ബാള്‍ക്കാര്‍, മധു ബംഗാരപ്പ തുടങ്ങിയവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരില്‍ പ്രമുഖര്‍. നേരത്തെ മെയ് 20 ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉള്‍പ്പടെ 10 പേര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. കര്‍ണാടകയിലാകെ 34 മന്ത്രി പദവികളാണുള്ളത്. 24 പേര്‍ കൂടി ചുമതലയേറ്റതോടെ മന്ത്രിസഭ വികസനം പൂര്‍ത്തിയായി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലക്ഷ്മി ഹെബ്ബാള്‍ക്കറിന് മാത്രമാണ് വനിതകളില്‍ നിന്ന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
[masterslider id="10"]

Related posts