വേർപിരിയൽ വാർത്തക്കിടെ വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യവും അഭിഷേകും 

ബോളിവുഡില്‍ ധാരാളം ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും.

ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ വളരെ സജീവമാണ്.

താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും ധാരാളം ലൈക്കുകള്‍ ലഭിക്കാറുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ 17ാമത് വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രം ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്.

മകള്‍ ആരാധ്യയോടൊപ്പമുള്ള ചിത്രമാണ് താരദമ്പതികള്‍ പങ്കുവച്ചിരിക്കുന്നത്.

  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി

ഹൃദയത്തിന്റെ രൂപത്തിലുള്ള ഇമോജിയോടൊപ്പമാണ് അഭിഷേകും ഐശ്വര്യയും കുടുംബച്ചിത്രം പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന് റിതേഷ് ദേശ്മുഖ്, ബോബി ഡിയോള്‍, സോനു സൂദ് അടക്കമുള്ള സെലിബ്രിറ്റികള്‍ ആശംസകളും അറിയിച്ചിട്ടുണ്ട്.

അഭിഷേകും ഐശ്വര്യയും 2000-ല്‍ ധായ് അക്ഷര് പ്രേം കേ എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts