ഭാര്യ മോഡേൺ ജീവിതം നയിക്കുന്നു; ജീവനാംശം നൽകാൻ ആവില്ലെന്ന് ഭർത്താവ്

ഭോപ്പാല്‍: ഭാര്യ മോഡേണ്‍ ജീവിതം നയിക്കുന്നുവെന്നത് ഭര്‍ത്താവിന്റെ കണ്ണില്‍ അധാര്‍മികമായ പ്രവൃത്തിയാണെന്ന് തോന്നിയാല്‍ ജീവനാംശം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി.

ഭര്‍ത്താവില്‍ നിന്നും മാറി താമസിക്കുന്ന സാഹചര്യത്തിലാണ് ഭാര്യ ജീവനാംശത്തിന് കോടതിയെ സമീപിച്ചത്.

മോഡേണ്‍ ജീവിതം നയിക്കുന്ന സാഹചര്യത്തില്‍ ഭാര്യ എന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ജീവനാംശം നല്‍കാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ഗോപാല്‍ സിങ് അലുവാലിയയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

യാഥാസ്ഥിതിക ജീവിതമായാലും മോഡേണ്‍ കുടുംബമായാലും അവരവരുടെ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ തന്നെ ജീവിതം ശരിയായ രീതിയിലല്ലെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ഭര്‍ത്താവ് വാദിച്ചു.

അത്തരം ജീവിതത്തിന് വേണ്ടി ജീവനാംശം നല്‍കാന്‍ തയ്യാറല്ലെന്നും ഒരു വയസുള്ള മകന് നല്‍കുന്ന തുക നല്‍കാമെന്നും ഭര്‍ത്താവും വാദിച്ചു.

നിലവിലെ ജീവിത സാഹചര്യങ്ങളും ചെലവുകളും കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ നല്‍കുന്ന 5000 എന്ന തുക മതിയാവില്ലെന്നും ജീവനാംശ തുക വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts