അമേരക്കന്‍ സംസ്ഥാനമായ ടെക്സാസിലെ ഫാമിലുണ്ടായ സ്‌ഫോടനത്തില്‍ 18,000 പശുക്കള്‍ ചത്തു. അപകടത്തിൽ നിരവധി തൊഴിലാളികള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഒരാളുടെ നില ഗുരുതരം. മീഥെയ്ന്‍ വാതകത്തിന് തീപിടിച്ചതാകാം സ്‌ഫോടനത്തിന് കാരണം എന്നാണ് അധികൃതരുടെ വാദം.
ദിമിത്ത് പട്ടണത്തിനടുത്തുള്ള സൗത്ത് ഫോര്‍ക്ക് ഫാമിലാണ് സ്‌ഫോടനം ഉണ്ടായത്. തിങ്കളാഴ്ചയാണ് സ്‌ഫോടനം ഉണ്ടായത്. ഫാമില്‍ നിന്ന് കറുത്ത പുകയും തീയും ഉയരുന്നത് കണ്ട് സമീപവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചില്‍ നടത്തിയപ്പോഴാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തെന്നും തൊഴിലാളികളും കുടുങ്ങിക്കിടക്കുന്നതും ശ്രദ്ധയില്‍ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പളുക്കളില്‍ നിന്ന് പാല്‍ കറക്കാന്‍ ഉപയോഗിക്കുന്ന യന്ത്രത്തില്‍ നിന്നാണ് വാതകം കത്തിപ്പിടിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അമിതമായ ഉപയോഗം കാരണം യന്ത്രത്തിനകത്തുള്ള മീഥൈന്‍ വാതകം ചൂടായി പൊട്ടിത്തെറിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
18000 പശുക്കള്‍ കൂട്ടത്തോടെ ചാകുന്ന സംഭവം ഇതാദ്യമായാണെന്നാണ് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള അനിമല്‍ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്. അതേസമയം വേണ്ടത്ര സുരക്ഷാ സജ്ജീകരണങ്ങള്‍ ഫാമില്‍ ഉണ്ടായിരുന്നില്ലെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.