സൽമാൻ ഖാൻ ഏപ്രിൽ 30 ന് കൊല്ലപ്പെടുമെന്ന് ഭീഷണി സന്ദേശം

ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധ ഭീഷണി. ‘ഏപ്രില്‍ 30 ന് കൊല്ലുമെന്ന ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ഭീഷണികളാണ് സല്‍മാന്‍ ഖാന് അനുദിനം ലഭിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇ-മെയില്‍ വഴി അദ്ദേഹത്തിന് വധഭീഷണി ലഭിച്ചിരുന്നു. ഇതോടെ മുംബൈ പോലീസ് അദ്ദേഹത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം മറ്റൊരു വധഭീഷണി കൂടി വന്നത് . വിളിച്ചയാള്‍ ഏപ്രില്‍ 30 ന് സല്‍മാനെ കൊല്ലുമെന്നാണ്…

Read More

കത്രീന കൈഫിനും ഭർത്താവ് വിക്കി കൗശലിനും വധഭീഷണി

ബോളുവുഡ് ചലച്ചിത്ര നടി കത്രീന കൈഫിനും ഭർത്താവ് വിക്കി കൗശലിനും സോഷ്യൽ മീഡിയയിലൂടെ വധഭീഷണി. ഇൻസ്റ്റാഗ്രാമിലൂടെയാണ് അജ്ഞാതൻ ഇരുവർക്കും നേരെ വധ ഭീഷണിയുയർന്നത്. സംഭവത്തിൽ മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. കത്രീനയെ ഇയാൾ നിരന്തരം പിന്‍തുടരുന്നതായും ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നതായും പൊലീസ് പറഞ്ഞു. അടുത്തിടെ സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. സംഭവത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു.

Read More