സൂക്ഷിക്കുക! സൈബർ തട്ടിപ്പിൻ്റെ”പുതിയ മുഖം”;നഷ്ടപ്പെട്ടത് ലക്ഷങ്ങൾ.

ബെംഗളൂരു: ഒരു വലിയ സൈബർ തട്ടിപ്പിൽ, നഗരത്തിലും പുറത്തുമുള്ള നിരവധി ആളുകളെ സൈബർ കുറ്റവാളികൾ വഞ്ചിച്ചു.

കോടിക്കണക്കിന് രൂപയ്ക്ക് നഗരത്തിലെ പ്രശസ്ത സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് (ബിബിഎച്ച്) വൃക്ക വിൽക്കാം എന്ന് തെറ്റ് ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

തട്ടിപ്പുകാർ ആശുപത്രിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കുകയും അവിടെയുള്ള ഒരു ഡോക്ടറുടെ പേര് ഉപയോഗിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

വൃക്ക വിൽക്കുന്നതിന് മുൻപായി രജിസ്ട്രേഷൻ ചെയ്യണമെന്നും, അതിനായി ആശുപത്രിക്ക് പണം ആവശ്യമാണെന്നും കുറ്റവാളികൾ പറഞ്ഞതിനെത്തുടർന്ന് വൃക്ക വിൽക്കാൻ തയ്യാറുണ്ടായിരുന്ന ചിലർ 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ളതുകകൾ തട്ടിപ്പുകാർക്ക് നൽകി.

ഡോക്ടർ ആന്റണി റോബർട്ട് ചാൾസിന്റെ പേരാണ് കുറ്റവാളികൾ  വഞ്ചന നടത്താൻ ഉപയോഗിച്ചത്. ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ യശ്വന്ത്പൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts