കർണാടകയിൽ യാത്രകൾ ചെലവേറിയതാകും;19 സംസ്ഥാന പാതകളിൽ ടോൾ ഏർപ്പെടുത്തും.

ബെംഗളൂരു : സംസ്ഥാനത്തെ 19 സംസ്ഥാന പാതകളിൽ കൂടി ടോൾ പിരിവ് ഏർപ്പെടുത്താൻ മന്ത്രിസഭാ അംഗീകാരം നൽക;ദേശീയ പാതകൾക്ക് പുറമെ സംസ്ഥാന പാതകളിൽ കൂടി ടോൾ ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ യാത്രാ ചെലവ് ഗണ്യമായി വർദ്ധിക്കും.

1530 കിലോമീറ്റർ ദൂരത്തിനാണ് കർണാടക റോഡ് ഡെവലപ്പ്മെന്റ് കേർപറേഷൻ പുതുതായി ടോൾ ഏർപ്പെടുത്തുന്നത്.കർണാടക സ്റ്റേറ്റ് ഹൈവേ ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം ജോലികൾ പൂർത്തിയാക്കിയ റോഡുകളാണ് ഇവ.ടോൾ പിരിവ് എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലയിൽ ശിക്കാരിപുര – ഹങ്കാൽ, മലവള്ളി – കൊരട്ടെഗെരെ – മുഡ്ദോൾ -നിപ്പാൾ സംസ്ഥാന പാതയിൽ റോഡ് പിരിവ് നടക്കുന്നുണ്ട്.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

പുതുതായി ടോള്‍ ഏര്‍പ്പെടുത്തുന്ന റോഡുകള്‍ ഇവയാണ് മുദ്ഗല്‍-ഗംഗവതി,പാടുബിട്രി-കരകള,ഹവേരി-ഹന്കാല്‍,ധാര്‍വാദ് -സൌന്ടതി,ഹോസ്കോട്ടേ-ചിന്താമണി,തിന്ഹിനി-കാല്‍ മല,ദേബാസ് പെട്ട് -കംബൂരി,നവല്ഗുദ്-മുണ്ടാര്‍ഗി,ഗുബി-യെദിയൂര്‍,യെദിയൂര്‍-മാണ്ട്യ,ദാവനഗരെ-ബിരൂര്‍,സൊന്ദട്ടി-പട്ടടക്കല്‍,ഹാങ്കല്‍-തദാസ,ശിക്കരിപുര-ഹാങ്കല്‍,മലവള്ളി-കൊരട്ടഗരെ,മുദ്ദോള്‍ -നിപ്പണി,ഹുബ്ബളി-ലക്സ്മെശ്വാര്‍,ബെല്ലാരി-മൂക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts