ബെംഗളൂരു സ്‌കൂളുകളിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് അവധി.

OFFLINE CLASS SCHOOL STUDENTS

ബെംഗളൂരു: സംസ്ഥാന സ്‌കൂളുകളിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി 31 വരെ അവധിയായിരിക്കുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് ബുധനാഴ്ച അറിയിച്ചു. എന്നിരുന്നാലും, കോവിഡ്-19 കേസുകളുടെ വർദ്ധനവ് കാരണം ഇത് ബെംഗളൂരു, ബെംഗളൂരു റൂറൽ ജില്ലകളിലെ സ്‌കൂളുകളിലേക്ക് മാത്രം ബാധകമാകുന്നതാണെന്നും എന്ന് അദ്ദേഹം അറിയിച്ചു.

അണുബാധകൾ ഉയർന്നതാണെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ് അതുകൊണ്ടുതന്നെ കുട്ടികളെ ബാധിക്കുന്നതും കുറവായതിനാൽ മറ്റ് ജില്ലകളിലെ സ്‌കൂളുകൾ അടച്ചിടരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ ഫലപ്രദമല്ലാത്തതിനാൽ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, കുട്ടികളുടെ വിദ്യാഭ്യാസ താൽപ്പര്യം കണക്കിലെടുത്ത്, കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ മറ്റ് ജില്ലകളിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

അധ്യാപകർ എല്ലാ സ്‌കൂളുകളിലും പ്രോട്ടോക്കോളുകൾ കർശനമായി നടപ്പിലാക്കിക്കൊണ്ട് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപെട്ടിട്ടുണ്ട്. ഒരു സ്‌കൂളിൽ ഒരു കേസ് കണ്ടെത്തിയാൽ, സ്‌കൂൾ അണുവിമുക്തമാക്കുകയും അടച്ചുപൂട്ടുകയും ചെയ്‌ത് എല്ലാ കുട്ടികളെയും ഉടനടി പരിശോധനയ്ക്ക് വിധേയരാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വാക്സിനേഷൻ വർധിച്ചതിനാൽ മാത്രമാണ് മൂന്നാം തരംഗത്തിന്റെ അപകടസാധ്യത കുറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കുട്ടികളോട് വാക്സിനേഷൻ എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us