കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 14,516 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,325 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 918 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,22,407 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,811 ആയി.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് .10.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 1,22,407 ഇതുവരെ രോഗമുക്തി നേടിയവർ: 46,02,600 പുതിയ കേസുകൾ രോഗമക്തി നേടിയവർ തിരുവനന്തപുരം 1703 വ്യക്തികൾ 1508 കൊല്ലം കൊല്ലം 15374 869 ജില്ലയിൽ ചികിത്സയിലുള്ള മറ്റുള്ളവർ ആലപ്പുഴ പത്തനംതിട്ട 78 പത്തനംതിട്ട 7,മറ്റള്ളവർ-6 766 12525 ആലപ്പുഴ 812 569 7170 എറണാകളം കോട്ടയം 944 പാലക്കാട്- എറണാകളം 840 5740 ഇടുക്കി 656 കോട്ടയം എറണാകുളം 6096 1932 2328 18414 1110 1420 പാലക്കാട് 634 9210 759 മലപ്പുറം -2,കണ്ണൂർ-7 7909 931 1153 കോഴിക്കോട് 10533 1265 വയനാട് 440 735 കണ്ണൂർ 4191 698 642 കാസറഗോഡ് കാസറഗോഡ് 6406 203 മലപ്പറം- 127 ആകെ കോഴിക്കോട 1747 12616 കോട്ടയം പാലക്കാട് വയനാട്- 14516 122407 -1,കണ്ണൂർ-"

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,018 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,516 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1508, കൊല്ലം 78, പത്തനംതിട്ട 812, ആലപ്പുഴ 944, കോട്ടയം 1037, ഇടുക്കി 651, എറണാകുളം 2328, തൃശൂര്‍ 1420, പാലക്കാട് 759, മലപ്പുറം 1153, കോഴിക്കോട് 2322, വയനാട് 735, കണ്ണൂര്‍ 642, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,22,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,02,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us