ഈജിപുരയില്‍ കെട്ടിടം തകര്‍ന്നുവീണ് 6 പേര്‍ മരിച്ചു.

ബംഗളൂരു: രണ്ട്‌നില കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണത്. ബംഗളൂരുവിലെ എജിപുരയില്‍ ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുകള്‍നിലയില്‍ താമസിച്ചിരുന്ന കലാവതി(68) രവിചന്ദ്രന്‍(30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ കുടുംബത്തിലെ രണ്ട് കുട്ടികള്‍ പരിക്കുകളോടെ രക്ഷപെട്ടു. താഴത്തെ നിലയില്‍ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അപകടസ്ഥലം സന്ദര്‍ശിച്ച കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നല്കുമെന്ന് നഗരവികസന മന്ത്രി കെ.ജെ.ജോര്‍ജ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്കുമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts