പോൻസി സ്കീം അഴിമതി; 35 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ബെംഗളൂരു: 2018 മാർച്ചിൽ പുറത്തുവന്ന പോൺസി സ്‌കീം അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റാരോപിതരായ വ്യക്തികളുടെ ഉൾപ്പടെ വിക്രം ഇൻവെസ്റ്റ്‌മെന്റിന്റെ 35.7 കോടി രൂപയുടെ സ്വത്തുക്കളും ചൊവ്വാഴ്ച താൽകാലികമായി കണ്ടുകെട്ടി. നിരവധി പ്രമുഖ വ്യക്തികൾ ഉൾപ്പെടെ 2,420 പേർ 417 കോടി രൂപ നിക്ഷേപിച്ചു. ഇതിൽ 331 കോടി രൂപ നിക്ഷേപകർക്ക് ലാഭമായി തിരികെ നൽകുകയും ബാക്കി 86 കോടി രൂപ പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു. ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ ഭൂമി, ഓഫീസ് സ്‌പേസുകൾ, പാർപ്പിട ഫ്‌ളാറ്റുകൾ ഉൾപ്പടെ 34.2 കോടി രൂപ…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ; കർണാടക ഹൈകോടതി വാദം തുടങ്ങി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29 നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതിയുടെ പുതിയ ബെഞ്ചിൽ വാദം തുടങ്ങി. ജസ്റ്റിസ് എം.ജി. ഉമയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആദ്യം ബിനീഷിന്റെ വാദമാണ് ബുധനാഴ്ച കോടതി കേട്ടത്. മുൻ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ നേരത്തെ ഉന്നയിച്ച അതെ വാദങ്ങൾ തന്നെയാണ് ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഗുരു കൃഷ്ണകുമാർ പുതിയ ബെഞ്ചിനു മുമ്പാകെയും ഉന്നയിച്ചത്. സമൂഹത്തിൽ നല്ല നിലയിലുള്ള വ്യക്തിയാണ് ബിനീഷ് എന്നും പിതാവിന്…

Read More

ഇ ഡി പരിശോധനക്ക് പിന്നിൽ കുമാരസ്വാമി എന്ന് സംശയം; സമീർ അഹമ്മദ് ഖാൻ

ബെംഗളുരു: തന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്ക് പിന്നിൽ പ്രവർത്തിച്ചത് കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയാണെന്ന് സംശയിക്കുന്നതായി കോൺഗ്രസ് എം.എൽ.എ. സമീർ അഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് നേതാക്കളാണ് ഇതിനു പിറകിലെന്ന് താൻ കരുതുന്നില്ലെന്നും, ഇതിൽ രാഷ്ട്രീയ പകപോക്കലൊന്നുമില്ലെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഇ.ഡി റെയ്ഡുമായി തനിക്കു യാതൊരുവിധ ബന്ധവുമില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന തന്നിൽ സംശയം ഉളവാക്കാൻ കാരണമായതായും സമീർ അഹമ്മദ് ഖാൻ…

Read More

കോൺഗ്രസ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് രാവിലെ ചാമരാജ്പേട്ട് കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാന്റെ വീട്ടിലും മറ്റു സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. രാവിലെ തുടങ്ങിയ റെയ്ഡുകൾ ശിവാജിനഗറിലെ അദ്ദേഹത്തിന്റെ വീട്, കലാശിപാളയം, ചാമരാജപേട്ട് എന്നിവിടങ്ങളിലെ നാഷണൽ ട്രാവൽസിന്റെ ഓഫീസുകൾ, നഗരത്തിലെ യു.ബി സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലാണ്  നടന്നത്. സമീർ ഖാന്റെ മുത്തച്ഛൻ 1930 ൽ ആരംഭിച്ച ഒരു ട്രാവൽ കമ്പനിയാണ് നാഷണൽ ട്രാവൽസ്, അദ്ദേഹവും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് കമ്പനി നിയന്ത്രിച്ചിരുന്നത്. ഐഎംഎ കുംഭകോണവുമായി ബന്ധപ്പെട്ടതാണ് ഈ റെയ്ഡ് നടത്തിയതെന്ന് റിപോർട്ടുകൾ ഉണ്ടെങ്കിലും…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബെംഗളൂരു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഈ മാസം കർണാടക ഹൈ കോടതിയുടെ പുതിയ ബെഞ്ചിന് മുന്നിലെത്തും. നിലവിൽ വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ സ്ഥലം മാറ്റാതെ തുടർന്നാണ് ഇത് പുതിയ ബെഞ്ചിന് മുന്നിൽ എത്തിയത്. നിലവിലെ ബെഞ്ച് തന്നെ ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കണം എന്ന് പുതിയ ബെഞ്ച് ആവശ്യപ്പെട്ടാൽ അത് പരിഗണിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകന് ഹൈകോടതി ഉറപ്പു നൽകി.ഒമ്പതു മാസത്തോളമായി ബിനീഷ് ജയിലിലാണ്, ഇനിയും വാദം നീട്ടികൊണ്ട് പോകരുതെന്നും എത്രയും വേഗം പരിഗണിക്കണമെന്നും ബിനീഷിന്റെ…

Read More