ഇ ഡി പരിശോധനക്ക് പിന്നിൽ കുമാരസ്വാമി എന്ന് സംശയം; സമീർ അഹമ്മദ് ഖാൻ

ബെംഗളുരു: തന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്ക് പിന്നിൽ പ്രവർത്തിച്ചത് കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയാണെന്ന് സംശയിക്കുന്നതായി കോൺഗ്രസ് എം.എൽ.എ. സമീർ അഹമ്മദ് ഖാൻ പറഞ്ഞു.

എന്നാൽ കോൺഗ്രസ് നേതാക്കളാണ് ഇതിനു പിറകിലെന്ന് താൻ കരുതുന്നില്ലെന്നും, ഇതിൽ രാഷ്ട്രീയ പകപോക്കലൊന്നുമില്ലെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഇ.ഡി റെയ്ഡുമായി തനിക്കു യാതൊരുവിധ ബന്ധവുമില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന തന്നിൽ സംശയം ഉളവാക്കാൻ കാരണമായതായും സമീർ അഹമ്മദ് ഖാൻ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts