ബെംഗളൂരു: ബ്രഹ്ഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) യുടെ മൂന്ന് മാർഷലുകൾക്ക് പിഴ ചുമത്തി യെശ്വന്ത്പുര റെയിൽവേ പോലീസ്. റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കു വന്ന യാത്രക്കാരിൽ മാസ്ക് ധരിക്കാത്തവർക്കു പിഴ ചുമത്താൻ നിന്ന മർശലുകളെ റെയിൽവേ പോലീസ് ഒരു മണിക്കൂറോളം കസ്റ്റഡിയിൽ എടുത്തു.
അനുവാദമില്ലാതെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതിന് പിഴ അടക്കാൻ റെയിൽവേ പോലീസ് മാർശലുകളോട് ആവശ്യപ്പെട്ടു. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മുഖാവരണം ധരിക്കാതെ രണ്ട് യാത്രക്കാർ പുറത്തിറങ്ങുന്നത് കണ്ട മാർഷലുകൾ. അവരോടു പിഴ അടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക് ഓടിക്കയറി റെയിവേ ഉദ്യോഗസ്ഥർക്ക് പരാതി കൊടുത്തു.
മാർഷലുകൾ – മുനിരാജു, കാന്തരാജു, ഗൗതം കുമാർ എന്നിവരെ ഒരു മണിക്കൂറിലേറെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ചു. റെയിൽവേ ജീവനക്കാരൻ മാർഷലുകളിൽ നിന്ന് റേഡിയോയും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് മൂന്ന് മാർഷലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ റെയിൽവേ ജീവനക്കാരൻ റെയിൽവേ പോലീസിന് നിർദേശം നൽകി.
എന്നാൽ ബിബിഎംപി ചീഫ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ഡ്യൂട്ടി ചെയ്തതെന്ന് ചൂണ്ടിക്കാട്ടി മാർഷലുകൾ പിഴ അടയ്ക്കാൻ വിസമ്മതിച്ചു. ഡിവിഷണൽ റെയിൽവേ മാനേജരുടെ ഫോൺ നമ്പർ നൽകാൻ റെയിൽവേ ജീവനക്കാർ വിസമ്മതിച്ചതായും റെയിൽവേ പോലീസ് ഉൾപ്പെടെയുള്ള റെയിൽവേ ജീവനക്കാർ ഞങ്ങളുടെ മാർഷലുകളോട് അപമര്യാദയായി പെരുമാറുകയും റെയിൽവേ വസ്തുവിൽ പ്രവേശിക്കാൻ ധൈര്യപ്പെട്ടാൽ അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ബിബിഎംപി സോണൽ സൂപ്പർവൈസർ ശ്രീധര പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.