മന്ത്രിസഭാ വികസനത്തിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മന്ത്രിസഭാ വികസനവും മന്ത്രിമാരുടെ വകുപ്പ് വിഭജനവും ഭരണപക്ഷത്തെ ചില എം.എൽ.എ.മാരിലും മന്ത്രിമാരിൽ അതൃപ്തിയുണ്ടാക്കി എന്ന അഭ്യുഹം നിലനിൽക്കെ ഇത് അവഗണിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത് വന്നു.

മന്ത്രിമാരെ തിരഞ്ഞെടുത്തതിലും വകുപ്പുകൾ നൽകിയതിലും യാതൊരുവിധ ആശയക്കുഴപ്പവും നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

അതൃപ്തി ഉന്നയിച്ചവരുമായി നേരിൽ സംസാരിച്ച് ഉടൻ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരായ ആനന്ദ് സിങ്, എം.ടി.ബി. നാഗരാജ് എന്നിവരാണ് ലഭിച്ച വകുപ്പുകളിൽ അതൃപ്തി രേഖപ്പെടുത്തിയത് .

വി. സോമണ്ണ, ശശികല ജൊല്ലെ എന്നിവരും വകുപ്പുകളിൽ അതൃപ്തരാണെന്ന് സൂചിപ്പിച്ചിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിൽ എം.എൽ.എ. എസ്.എ. രാംദാസ് അതൃപ്തി വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts