മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം: മന്ത്രിസഭാ വിപുലീകരണത്തെ ബന്ധിപ്പിക്കരുതെന്ന് മന്ത്രി അരഗ ജ്ഞാനേന്ദ്ര

ബെംഗളൂരു: മുഖ്യമന്ത്രി ബൊമ്മൈയുടെ ഡൽഹി സന്ദർശനവും മന്ത്രിസഭാ വികസനവും തമ്മിൽ ബന്ധമില്ലന്ന് ആഭ്യന്തര മന്ത്രി. നേരത്തെ മുഖ്യമന്ത്രി ഡൽഹിയിൽ പോയപ്പോഴും ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെന്നും ഇപ്പോളും ഇതേക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. പിഎസ്‌ഐ പരീക്ഷ നടത്തുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. പിഎസ്ഐ തട്ടിപ്പ് അന്വേഷിക്കുന്ന സിഐഡി നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണങ്ങൾക്കിടയിൽ ഇഡി അധികൃതർ കഴിഞ്ഞ വെള്ളിയാഴ്ച ഗുൽബർഗയിൽ നിന്ന് ഒരു കോടിയും ബെംഗളൂരുവിൽ നിന്ന്…

Read More

ശീതകാല സമ്മേളനത്തിന് ശേഷം മന്ത്രിസഭാ വിപുലീകരണത്തിൽ തീരുമാനം: മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ശേഷം പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച അറിയിച്ചു. “നമുക്ക് മുന്നിൽ ഇപ്പോൾ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുണ്ട്. അതിനുശേഷം സമ്മേളനം വരുന്നു. അതിന് ശേഷം ഞങ്ങളുടെ മുതിർന്ന നേതാക്കളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച നടപടികൾ സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.    

Read More

മന്ത്രിസഭാ വികസനത്തിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മന്ത്രിസഭാ വികസനവും മന്ത്രിമാരുടെ വകുപ്പ് വിഭജനവും ഭരണപക്ഷത്തെ ചില എം.എൽ.എ.മാരിലും മന്ത്രിമാരിൽ അതൃപ്തിയുണ്ടാക്കി എന്ന അഭ്യുഹം നിലനിൽക്കെ ഇത് അവഗണിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത് വന്നു. മന്ത്രിമാരെ തിരഞ്ഞെടുത്തതിലും വകുപ്പുകൾ നൽകിയതിലും യാതൊരുവിധ ആശയക്കുഴപ്പവും നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. അതൃപ്തി ഉന്നയിച്ചവരുമായി നേരിൽ സംസാരിച്ച് ഉടൻ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരായ ആനന്ദ് സിങ്, എം.ടി.ബി. നാഗരാജ് എന്നിവരാണ് ലഭിച്ച വകുപ്പുകളിൽ അതൃപ്തി രേഖപ്പെടുത്തിയത് . വി. സോമണ്ണ, ശശികല ജൊല്ലെ എന്നിവരും വകുപ്പുകളിൽ അതൃപ്തരാണെന്ന്…

Read More
Click Here to Follow Us