മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം: മന്ത്രിസഭാ വിപുലീകരണത്തെ ബന്ധിപ്പിക്കരുതെന്ന് മന്ത്രി അരഗ ജ്ഞാനേന്ദ്ര

ബെംഗളൂരു: മുഖ്യമന്ത്രി ബൊമ്മൈയുടെ ഡൽഹി സന്ദർശനവും മന്ത്രിസഭാ വികസനവും തമ്മിൽ ബന്ധമില്ലന്ന് ആഭ്യന്തര മന്ത്രി. നേരത്തെ മുഖ്യമന്ത്രി ഡൽഹിയിൽ പോയപ്പോഴും ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെന്നും ഇപ്പോളും ഇതേക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. പിഎസ്‌ഐ പരീക്ഷ നടത്തുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

പിഎസ്ഐ തട്ടിപ്പ് അന്വേഷിക്കുന്ന സിഐഡി നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണങ്ങൾക്കിടയിൽ ഇഡി അധികൃതർ കഴിഞ്ഞ വെള്ളിയാഴ്ച ഗുൽബർഗയിൽ നിന്ന് ഒരു കോടിയും ബെംഗളൂരുവിൽ നിന്ന് 2.19 കോടി രൂപയും കണ്ടെടുത്തു.

പിഎസ്ഐ തട്ടിപ്പ് അന്വേഷണത്തെ അതിന്റെ യുക്തിസഹമായ അവസാനത്തിലേക്ക് കൊണ്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അത് ആരെയും ഒഴിവാക്കില്ലന്നും, മതിയായ തെളിവുകൾ ലഭിക്കുമ്പോൾ അവരെ കസ്റ്റഡിയിൽ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
[masterslider id="10"]

Related posts